1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2012

ഒരു വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചിട്ടതായി യുവാവിന്റെ കുറ്റസമ്മതം. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.അരീക്കോട് കല്ലരട്ടിക്കല്‍ സ്വദേശിനിയായ റസീലയെ(30) കൊന്നതായാണ് കൊണ്ടോട്ടി സ്വദേശിയായ യുവാവ് വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലായ് 21നായിരുന്നു യുവതിയെ കാണാതായത്. വിവാഹിതനും അഞ്ചുകുട്ടികളുടെ പിതാവുമായ യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു.

തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിരന്തരം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ ഇവരെ കൊല്ലാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടു പോവുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് യുവാവ് പൊലീസിനെ അറിയിച്ചു. കൊലപ്പെടുത്തിയ ശേഷം വിജനമായ സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ടു.

യുവതിയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് പ്രതിയായ യുവാവിനെ കുറിച്ച് പൊലീസിന് നിര്‍ണ്ണായക തെളിവ് ലഭിച്ചത്. തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം ചെയ്തതായി സമ്മതിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.