1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2011

ജിജിമോന്‍ വരിക്കശ്ശേരില്‍

ബര്‍മിംഗ്ഹാം ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ യു.കെ പ്രൊവിന്‍സ് ആറാമത് വാര്‍ഷികം ഫെബ്രുവരി 19ന് വൈകിട്ട് കവന്‍ട്രി കൊളോണിയ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ ആഘോഷിക്കും.

ജി.എം.സി യു.കെ പ്രൊവിന്‍സ് പ്രസിഡന്‍റ് സിറിള്‍ കൈതവേലിയുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്കാരിക സമ്മേളനം ജി.എം.സി ആഗോള ചെയര്‍മാന്‍ ഡോ. വര്‍ഗീസ് മൂലന്‍ ഉദ്ഘാടനം ചെയ്യും. യൂറോപ്പ് റീജ്യന്‍ പ്രസിഡന്‍റ് പോള്‍ ഗോപുരത്തിങ്കല്‍ മുഖ്യപ്രഭാഷണം നടത്തും. യൂറോപ്പ് റീജ്യന്‍ സെക്രട്ടറി സോജന്‍ ജോസഫ്, യൂറോപ്പ് വൈസ് പ്രസിഡന്‍റ് ഷാജി വരാക്കുടി എന്നിവര്‍ ആശംസകളര്‍പ്പിക്കും.  ജി.എം.സി പ്രൊവിന്‍സ് സെക്രട്ടറി ജിജിമോന്‍ വരിക്കാശ്ശേരില്‍ സ്വാഗതവും ട്രഷറര്‍ സണ്ണി മൈലാടുംപാറ നന്ദിയും പറയും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. പരിപാടിയുടെ വിജയത്തിനായി പ്രസിഡന്‍റ് സിറിള്‍ കൈതവേലിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.