1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2018

Soji T Mathew (ലണ്ടന്‍): യോര്‍ക്ക്‌ഷെയര്‍ ഇന്ത്യന്‍ സൊസൈറ്റിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പൊലീത്തയുമായ അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസുകൊണ്ട് പ്രസ്താവിച്ചു.

കേരളത്തില്‍ സമാനതകളില്ലാത്ത വിധിം പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നടപ്പിലാക്കുന്ന സഹായ പദ്ധതിയില്‍ പങ്കുചേര്‍ന്നു കൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭ മുന്‍ മാനേജിംഗ് കമ്മറ്റി അംഗവും യോര്‍ക്ക് ഷെയര്‍ ഇന്ത്യന്‍ സൊസൈറ്റി മുന്‍ പ്രസിഡന്റുമായിരുന്ന ഡോ എം എസ് അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ അസോസിയേഷന്‍ നല്‍കിയ തുക സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി.

സ്വിന്‍ഡന്‍ മലങ്കര ഹൗസില്‍ വച്ച് യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസന കൗണ്‍സില്‍ വച്ചു ചേര്‍ന്ന യോഗത്തില്‍ ഭദ്രാസന സെക്രട്ടറി റവ ഫാ ഹാപ്പി ജേക്കബ്, റവ ഫാ ാേ നൈനാന്‍ വി ജോര്‍ജ്, സഭാ മാനേജിങ് കമ്മിറ്റി അംഗം രാജന്‍ ഫിലിപ്പ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ ഫാ മാത്യൂസ് കുര്യാക്കോസ്, റവ ഫാ എല്‍ദോ വര്‍ഗീസ്, സോജി ടി മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.