1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2018

സ്വന്തം ലേഖകന്‍: ടാന്‍സാനിയായിലെ ഏറ്റവും വലിയ സമ്പന്നനും ഇന്ത്യന്‍ വംശജനുമായ വ്യവസായിയെ ആക്രമികള്‍ റാഞ്ചി; കണ്ടെത്താനായി വ്യാപക തിരച്ചില്‍. ശതകോടീശ്വരന്‍ മുഹമ്മദ് ദേവ്ജിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി അധികൃതര്‍ സ്ഥിരീകരിച്ചു. രാജ്യത്തെ ഏക ശതകോടീശ്വരനെ കണ്ടെത്താനായി പോലീസ് വ്യാപകമായ അന്വേഷണത്തിലാണ്.

ദാര്‍ എസ് സലാമിലെ ഹോട്ടലില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മില്‍ പതിവുപോലെ കഴിഞ്ഞ ദിവസം രാവിലെ എത്തിയ ദേവ്ജിയെ മുഖംമൂടി ധരിച്ച രണ്ടു വെള്ളക്കാര്‍ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ദേവ്ജി എത്തുംമുന്‌പേ അക്രമികള്‍ ഹോട്ടലിലെത്തിയിരുന്നു. ദേവ്ജിയെ കാറില്‍ കയറ്റിയശേഷം ആകാശത്തേക്കു വെടിയുതിര്‍ത്ത് കടന്നുകളഞ്ഞു.

മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലാണെന്ന് പോലീസ് സംശയിക്കുന്നു. 30 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് എന്റര്‍പ്രൈസസ് ടാന്‍സാനിയ ലിമിറ്റഡ് എന്ന കമ്പനിയുടെ മേധാവിയാണ് മോ എന്നുകൂടി അറിയപ്പെടുന്ന ദേവ്ജി. ടാന്‍സാനിയായിലെ ഏറ്റവും വലിയ തദ്ദേശീയ കന്പനിയാണിത്. 150 കോടി ഡോളറിന്റെ ആസ്തിയുള്ള ഇദ്ദേഹം ഫോബ്‌സ് മാഗസിന്റെ പട്ടിക പ്രകാരം ടാന്‍സാനിയായിലെ ഏക ശതകോടീശ്വരനാണ്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.