1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2018

സ്വന്തം ലേഖകന്‍: അപു എത്തി; കാര്‍ട്ടൂണ്‍ കഥാപാത്രത്തോട് ഉപമിച്ച് ജി 20 ഉച്ചകോടിക്ക് എത്തിയ മോദിയെ അധിക്ഷേപിച്ച് അര്‍ജന്റീന ചാനല്‍. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അര്‍ജന്റീനയിലെ പ്രാദേശിക ടിവി ചാനല്‍ വംശീയമായി അധിക്ഷേപിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു. ബ്യൂണിസ് ഐറിസില്‍ മോദി വിമാനമിറങ്ങിയപ്പോള്‍ അര്‍ജന്റീനയിലെ ക്രോണിക ടിവി ചാനലില്‍ എഴുതിക്കാണിച്ചത് ‘അപു എത്തുന്നു’ എന്നാണ്.

മോദി വിമാനമിറങ്ങുന്ന ചിത്രത്തിനൊപ്പം അപു എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രവും നല്‍കിയാണ്, അപു എത്തുന്നു എന്ന കാപ്!ഷന്‍ ചാനല്‍ നല്‍കിയത്. കൂടെ സ്ലം ഡോഗ് മില്യനയര്‍ ചിത്രത്തിലെ റിങ് റിങ റിങ എന്ന ഗാനവും ഉണ്ടായിരുന്നു. ക്രോണിക ചാനലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ സിംപ്‌സണ്‍സിലെ ഇന്ത്യന്‍ കഥാപാത്രമാണ് അപു.

ദക്ഷിണേഷ്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്നു എന്ന കാരണത്താല്‍ അപു എന്ന കഥാപാത്രം നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അപു എന്ന കഥാപാത്രത്തിനെതിരെ മുമ്പും വിമര്‍ശനമുയര്‍ത്തിയ അമേരിക്കന്‍ കോമഡീയനായ ഹരി കൊണ്ടബോലു ആണ് ചാനലിന്റെ ഈ വംശീയാധിക്ഷേപത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. ചാനലിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഹരി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മോദി ഉച്ചകോടിക്കായി അര്‍ജന്റീനയില്‍ വിമാനമിറങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.