1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2018

സ്വന്തം ലേഖകന്‍: തപാല്‍ ജീവനക്കാരുടെ സമരം: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത് അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ. കരാര്‍ വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 22 മുതലാണ് ജോലിക്കാര്‍ സമരം ആരംഭിച്ചത്. കാനഡയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വഴി വാങ്ങുന്ന മൂന്നില്‍ രണ്ട് ഉത്പന്നങ്ങളും ആളുകളിലേക്ക് എത്തിക്കുന്നത് തപാല്‍ മാര്‍ഗമാണ്.

കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാതെ തപാല്‍ ജീവനക്കാര്‍ സമരം തുടങ്ങിയതോടെ കാനഡയിലെ തപാല്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. തപാലില്‍ വരുന്ന കത്തുകളും പാര്‍സലുകളും വിലാസങ്ങളിലേക്ക് എത്തിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ തപാല്‍ മാര്‍ഗം ഒന്നും അയക്കരുതെന്ന് മറ്റ് രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് കാനഡ.

തപാല്‍ വകുപ്പിലെ ജോലിക്കാരുടെ സമരം അഞ്ചാമത്തെ ആഴ്ചയിലേക്ക് കടന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. അവധിക്കാലം വരാനിരിക്കെ അനുനയ നടപടികള്‍ സ്വീകരിക്കാര്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും സര്‍ക്കാരും തയ്യാറായേക്കുമെന്നാണ് ലഭ്യമായ വിവരം.

ഇബേ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ അവധിക്കാല ഓഫര്‍ വില്‍പ്പനകള്‍ ആരംഭിക്കുമ്പോഴേക്കും പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. ബ്ലാക്ക് ഫ്രൈഡേയും, സൈബര്‍ മണ്‍ഡേ സെയില്‍സും ഉള്‍പ്പെടെയുള്ള ഉത്സവകാല വിപണി നവംബര്‍ 23നാണ് ആരംഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.