1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2019

സ്വന്തം ലേഖകന്‍: മൊബൈല്‍ ഫോണുകള്‍ ഇനി ഡ്രോണുകള്‍ വഴി ഉപഭോക്താക്കളിലേക്ക് പറന്നുവരും. മൊബൈല്‍ ഫോണുകള്‍ ഇനി മുതല്‍ ഡ്രോണുകള്‍ വഴി ആവശ്യക്കാരിലേക്ക്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ എക്‌സ്‌ചേഞ്ച്, എയ്‌റോനെക്സ്റ്റ് എന്നീ സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളാണ് ഡ്രോണ്‍ പദ്ധതിക്കു പിന്നില്‍.

കൊല്‍ക്കത്തയിലും സമീപ പ്രദേശങ്ങളിലും ഇതിനോടകം പദ്ധതി ആരംഭിച്ചതായി അധികൃതര്‍ പറയുന്നു. ഇതു കൂടാതെ, ഡ്രോണുകള്‍ ആവശ്യക്കാരുടെ വീട്ടില്‍ എത്തിക്കാനാവാത്ത സാഹചര്യങ്ങളില്‍ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കു മൊബൈല്‍ ഫോണുകള്‍ ഡ്രോണുകളിലൂടെ ഒരു കളക്ഷന്‍ സെന്ററിലെത്തിക്കുകയും അവിടെ നിന്ന് ഏജന്റുമാര്‍ ഫോണുകള്‍ ആവശ്യക്കാരിലേക്കു എത്തിക്കുന്ന പദ്ധതിയും ഉടന്‍ ആരംഭിക്കുമെന്നും കമ്പനി പറയുന്നു.

താരതമ്യേന വിതരണച്ചിലവു കറഞ്ഞ ഈ പദ്ധതി ഭക്ഷ്യ വിതരണ മേഖലയിലേക്കും വ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഈ പദ്ധതി എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.