1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2019

സ്വന്തം ലേഖകൻ: ഡാറ്റാ ചൂഷണത്തെക്കുറിച്ച് ജനങ്ങള്‍ ഇപ്പോഴും തീരെ ബോധവാന്മാരല്ലെന്ന് യു.എസ് സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനും വിസില്‍ബ്ലോവറുമായ എഡ്വേഡ് സ്നോഡന്‍. അതുകൊണ്ടാണ് ഭരണകൂടവും കോര്‍പറേറ്റുകളും ദുരുപയോഗം തുടരുന്നതെന്നും സ്നോഡന്‍ പറഞ്ഞു.പോര്‍ച്ചുഗലില്‍ നടന്ന ലോക വെബ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു സ്നോഡന്‍.

ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്ത് വിട്ട് ലോക ശ്രദ്ധ നേടിയ സ്നോഡന്‍ ലൈവ്സ്ട്രീം വഴിയാണ് ലോക വെബ്സമ്മിറ്റില്‍ സംസാരിച്ചത്. ഡാറ്റകള്‍ സൂക്ഷിക്കുന്നതിനെ കുറിച്ചാണ് ഭരണകൂടവും കോര്‍പറേറ്റ് കമ്പനികളും പറയുന്നത്. പക്ഷേ ഡാറ്റകള്‍ ശേഖരിക്കുന്നത് തന്നെ വലിയ പ്രശ്നമാണെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്നും സ്നോഡൻ പറഞ്ഞു..

ടെക്നോളജി രംഗത്തെ പ്രമുഖര്‍ പങ്കെടുന്ന ലോകത്തെ ഏറ്റവും വലിയ വാര്‍ഷിക സാങ്കേതിക പരിപാടിയാണ് ലോക വെബ്സമ്മിറ്റ്. 2016 ല്‍ ആരംഭിച്ച സമ്മിറ്റ് ഈ വര്‍ഷം പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് നടന്നത്. അമേരിക്കയുടെ ഭീഷണിയെ തുടര്‍ന്ന് ആദ്യം ഹോങ്കോങില്‍ അഭയം തേടിയ സ്നോഡന്‍ ഇപ്പോള്‍ റഷ്യയുടെ സംരക്ഷണത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.