1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2019

സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; ഒന്നാമന്‍ ചൈന. സര്‍ക്കാര്‍, ബിസിനസ്, സന്നദ്ധസംഘടകള്‍, മാധ്യമം എന്നീ രംഗത്ത് ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. വിദ്യാസമ്പന്നര്‍ക്കിടയിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത്. അല്ലാത്തവര്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്.

ചൈനയാണ് ആഗോള വിശ്വാസ്യത സൂചികയില്‍ ഒന്നാമത്. വിദ്യാസമ്പന്നര്‍ക്കിടയിലും അല്ലാത്തവര്‍ക്കിടയിലും ചൈന തന്നെയാണ് ആദ്യസ്ഥാനത്ത്. അതേസമയം, ഇന്ത്യയിലും ചൈനയിലും ആസ്ഥാനമുള്ള കമ്പനികളും ബ്രാന്‍ഡുകളും വിശ്വാസ്യതയുടെ കാര്യത്തില്‍ ബഹുദൂരം പിന്നിലാണ്. ഇക്കാര്യത്തില്‍ ഏറ്റവും മോശംനില ഇന്ത്യയുടേതാണ്. തൊട്ടുപിന്നാലെ മെക്‌സിക്കോ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളാണ്. സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളിലെ കമ്പനികളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍.

ലോകമെങ്ങുമുള്ള 27 വിപണികളില്‍നിന്നായി 33000 പേര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ സര്‍വേ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019ല്‍ ആഗോള വിശ്വാസ്യത സൂചികയില്‍ ഗണ്യമായ വളര്‍ച്ചയുള്ളതായി റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍, ബിസിനസ്, സന്നദ്ധസംഘടകള്‍, മാധ്യമം എന്നീ രംഗത്ത് ലോകമെങ്ങും വിശ്വാസ്യതാ പ്രതിസന്ധി നേരിടുന്നതായി 2017ലെ ഇഡല്‍മാന്‍ ട്രസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദശകത്തില്‍ പരമ്പരാഗത സ്ഥാപനങ്ങളും അതോറിറ്റികളിലും ജനങ്ങളുടെ അവിശ്വാസം പ്രകടമായിരുന്നു. അതേസമയം, വിശ്വാസ്യയോഗ്യമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി പരമ്പരാഗത മാര്‍ഗങ്ങളെത്തന്നെയാണ് 66 ശതമാനം ജനങ്ങളും ആശ്രയിക്കുന്നത്. സമൂഹ മാധ്യമങ്ങളെ 44 ശതമാനം പേര്‍ ആശ്രയിക്കുന്നതായും സര്‍വേ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.