1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2017

സ്വന്തം ലേഖകന്‍: ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്‌നം, ഇന്ത്യന്‍ കരസേനാ മേധാവി ലഡാക്കിലേക്ക്. ദോക്ലായില്‍ അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരിക്കെ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കുന്നു. ഞായറാഴ്ച തുടങ്ങുന്ന സന്ദര്‍ശനം മൂന്നു ദിവസം നീളം. കിഴക്കന്‍ ലഡാക്കിലെ സുരക്ഷാ സാഹചര്യങ്ങളും ചൈന അതിര്‍ത്തിയിലെ സുരക്ഷാ മുന്‍ കരുതലുകളും റാവത്ത് നേരിട്ട് കണ്ട് വിലയിരുത്തും. ഒപ്പം മുതിര്‍ന്ന കമാന്‍ഡര്‍മാരുമായി റാവത്ത് ചര്‍ച്ചയും നടത്തുന്നുണ്ട്.

ചൈനയുമായുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങളാകും കരസേനാ മേധാവി ചര്‍ച്ച ചെയ്യുക. ലഡാക്കിലെ പന്‍ഗോഗ് തടാക തീരത്ത് കൂടി ചൈനീസ് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യന്‍ സൈനം ഈ നീക്കം തകര്‍ത്തതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ചൊവ്വാഴ്ച രണ്ട് തവണയാണ് ചൈനീസ് സൈന്യം അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്.

ചൈനീസ് സൈന്യം വീണ്ടും നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചേക്കുമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് സൈനിക മേധാവിയുടെ സന്ദര്‍ശനം. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും തീരുമാനം എടുക്കും. ഇന്ത്യചൈനഭൂട്ടാന്‍ അതിര്‍ത്തിയായ ദോക്ലായില്‍ ചൈന റോഡ് നിര്‍മ്മാണം ആരംഭിച്ചതാണ് അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് തുടക്കമിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.