1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2015

ഇന്ത്യ– ഓസ്‌ട്രേലിയ സെമി പോരാട്ടത്തിന് മുന്‍പേ പിച്ചിന്റെ പേരില്‍ വാക്ക് പോര്. ഇന്ത്യക്ക് അനുകൂലമായ പിച്ചാണ് സിസ്‌നിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നതെന്നാണ് ഓസീസ് താരങ്ങളുടെ ആരോപണം. പിച്ചിലെ പുല്ല് ഓരോദിവസവും കുറയ്ക്കുന്നത് ഇതിന്റെ ഭാഗമായാണെന്നാണ് ഓസീസ് താരങ്ങള്‍ പറയുന്നത്.

പ്രമുഖ ക്രിക്കറ്റ് വെബ് സൈറ്റായ ക്രിക്ക് ഇന്‍ഫോയിലൂടെയാണ് ഓസീസ് താരങ്ങള്‍ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പേര് വെളിപ്പെടുത്തരുത് എന്നാവശ്യപ്പെട്ടാണ് ഓസീസ് താരങ്ങള്‍ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ പിച്ചിലെ പുല്ല് നിലനിര്‍ത്തി ഫാസ്റ്റ് ബൗളിംഗിന് അനുകൂലമാക്കണമെന്ന ആവശ്യവുമായി ഓസീസ് പേസര്‍ ജോഷ് ഹസ്ല്!വുഡ് രംഗത്ത് വന്നിരുന്നു. സിഡ്‌നിയില്‍ സ്റ്റേഡിയം ഒരുക്കുന്ന ക്യൂറേറ്റര്‍മാരോടുളള അതൃപ്തിയാണ് ജോഷ് ഹസ്ല്!വുഡ് ഇതിലൂടെ പ്രകടിപ്പിച്ചത്.

സിഡ്‌നിയിലെ പിച്ച് പൊതുവെ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടാറ്. ഈ ലോകകപ്പില്‍ തന്നെ ഇമ്മാന്‍ താഹിറിന്റെ അഞ്ച് വിക്കറ്റ് നേട്ടവും ഡുമിനിയുടെ ഹാട്രിക്കും എല്ലാം സംഭവിച്ചത് സിഡ്‌നിയിലെ കളിമൈതാനത്തായിരുന്നു.

ഈ വരുന്ന വ്യാഴായിച്ചയാണ് ഇന്ത്യഓസ്‌ട്രേലിയ സെമി പോരാട്ടം സിഡ്‌നിയില്‍ നടക്കുന്നത്. ലോകകപ്പില്‍ എല്ലാ മത്സരവും ജയച്ചെത്തിയ ഇന്ത്യയും ഒരു മത്സരം മാത്രം തോറ്റിട്ടുളള ഓസ്‌ട്രേലിയയും തമ്മില്‍ കടത്ത പോരാട്ടം ഉണ്ടാകുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.