1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2020

സ്വന്തം ലേഖകൻ: കോവിഡിനെ തുടർന്ന്​ നിർത്തിവെച്ച അന്താരാഷ്​ട്ര വിമാന സർവീസ്​ പുനരാരംഭിക്കുന്ന തീയതി പിന്നീട്​ അറിയിക്കുമെന്ന്​ സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്​​ സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്​ച ഉണ്ടാവു​െമന്ന​ പ്രചാരണം സജീവമായിരിക്കെയാണ്​ ചൊവ്വാഴ്​ച രാത്രി 12ഒാടെ​ മന്ത്രാലയത്തിൽ നിന്ന്​ ഇത്തരത്തിൽ ഒരു അറിയിപ്പുണ്ടായത്​. ഒൗദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ പോസ്​റ്റ്​ ചെയ്​ത പോസ്​റ്ററിലാണ്​ ഇൗ അറിയിപ്പുള്ളത്​.

മന്ത്രാലയത്തെ ഉദ്ധരിച്ച്​ സൌദി പ്രസ്​ ഏജൻസിയും ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തു. യാത്രാവിലക്ക്​ പൂർണമായും നീക്കം ചെയ്യുന്ന തീയതി ബുധനാഴ്​ച പ്രഖ്യാപിക്കുമെന്നാണ്​ കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമ-ങ്ങൾ റിപ്പോർട്ട്​ ചെയ്​ തിരുന്നത്​. അതനുസരിച്ച്​ എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പ്രവാസികളും നല്ല പ്രതീക്ഷയിലായിരുന്നു.

2021 ജനുവരി മുതൽ യാത്രാനിരോധനം പൂർണമായും ഒഴിവാക്കുമെന്ന്​ കഴിഞ്ഞ സെപ്​തംബറിൽ സൌദി അഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. വിലക്ക്​ നീക്കുന്നതിന്​ 30 ദിവസം മുമ്പ്​ സമയപരിധി പ്രഖ്യാപിക്കുമെന്നും അന്ന്​ വ്യക്തമാക്കിയിരുന്നു. സൌദി പൗരന്മാർക്കും സൌദി വീസയുള്ള വിദേശികൾക്കും​ രാജ്യത്തേക്ക്​ വരാനും പോകാനുമുള്ള വിലക്കാണ്​ നീക്കുകയെന്ന്​​ അറിയിച്ചിരുന്നത്​. അതി​െൻറ കൃത്യമായ തീയതി സംബന്ധിച്ച പ്രഖ്യാപനമാണ്​ ബുധനാഴ്​ച ഉണ്ടാവുമെന്ന്​ പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ തീയതി ഉടൻ പ്രഖ്യാപിക്കില്ല എന്ന അറിയിപ്പാണിപ്പോൾ​ മന്ത്രാലയം നൽകയിരിക്കുന്നത്​ത്​.

കോവിഡ്​ പൊട്ടിപുറപ്പെട്ടതോടെ ഒമ്പത്​ മാസം മുമ്പാണ്​ വിദേശ രാജ്യങ്ങള​ിലേക്കും തിരിച്ചുമുള്ള യാത്രയ്​ക്ക്​ വിലക്കേർപ്പെടുത്തിയത്​. ഇതിനിടയിൽ സെപ്തംബർ 15ന്​ വിലക്ക്​ ഭാഗികമായി​ നീക്കം ചെയ്​തുകൊണ്ടുള്ള തീരുമാനമുണ്ടായി. ഇതേ തുടർന്ന്​​ കര, ​േവ്യാമ, കടൽ കവാടങ്ങൾ യാത്രക്കാർക്കായി തുറന്നിരുന്നു. എന്നാലും മിക്ക വിദേശരാജ്യങ്ങളുമായുള്ള യാത്രാവിലക്കും ​കോമേഴ്​സ്യൽ വിമാനസർവീസ്​ നിരോധനവും നിലനിൽക്കുകയാണ്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.