1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2019

സ്വന്തം ലേഖകന്‍: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം അറസ്റ്റില്‍. സിബിഐ ആണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ ജോര്‍ബാഗിലുള്ള ചിദംബരത്തിന്റെ വസതിയിലെത്തിയാണ് സിബിഐ ചിദംബരത്തെ കസ്റ്റഡിയിലെടുത്തത്. ഐഎന്‍സ് മാക്‌സ് കേസില്‍ ഒളിവിലാണെന്ന ആരോപണം തള്ളി മുന്‍കേന്ദ്രമന്ത്രി പി. ചിദംബരം എഐസിസി ആസ്ഥാനത്തെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നാടകീയ സംഭവങ്ങള്‍.

വീടിന്റെ കൂറ്റന്‍ മതില്‍ ചാടി കടന്നാണ് സിബിഐ അകത്തേക്ക് പ്രവേശിച്ചത്. ഗേറ്റ് പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് മതില്‍ ചാടി കടക്കേണ്ടി വന്നത്. ആറംഗ സിബിഐ ഉദ്യോഗസ്ഥരാണ് ആദ്യം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. പിന്നാലെ 20 ഓളം ഉദ്യോഗസ്ഥരുമെത്തി. ചിദംബരത്തിന്റെ നിര്‍ദേശാനുസരണമാണ് വീടിന്റെ ഗേറ്റ് പൂട്ടിയത്. അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, കപില്‍ സിബല്‍ എന്നിവരും പി.ചിദംബരത്തിനൊപ്പം വീട്ടിലുണ്ടായിരുന്നു.സിബിഐയ്ക്ക് പിന്നാലെ ഇഡിയും ഡല്‍ഹി പൊലീസും ചിദംബരത്തിന്റെ വസതിയിലെത്തി.

നേരത്തെ പി.ചിദംബരം എഐസിസി ആസ്ഥാനത്ത് എത്തി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. കപില്‍ സിബല്‍ ഇരുന്ന വേദിയിലേക്ക് എത്തിയ ചിദംബരം വാര്‍ത്താ സമ്മേളനത്തില്‍ നേരത്തേ തയാറാക്കിയ പ്രസ്താവന വായിക്കുകയായിരുന്നു. തനിക്കെതിരെ സിബിഐ കുറ്റപത്രം നല്‍കിയിട്ടില്ലെന്നും ചിദംബരം താന്‍ ഒളിവിലായിരുന്നില്ല നിയമ പരിരക്ഷയിലായിരുന്നെന്നും ചിദംബരം പറഞ്ഞു. കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നത്, ശരിയായ കൈകളിലല്ലെങ്കിലും നിയമത്തെ മാനിക്കുന്നു . ജീവനേക്കാള്‍ പ്രിയപ്പെട്ടതാണ് സ്വാതന്ത്ര്യമെന്നും പി.ചിദംബരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല