1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2015

സ്വന്തം ലേഖകന്‍: പാശ്ചാത്യ രാജ്യങ്ങളിലെ യുവതികളില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളുടെ രഹസ്യന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഏതാണ്ട് 4000 പേരാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുവാന്‍ പോയിട്ടുള്ളത്. ഇതില്‍ 550 പേര്‍ സ്ത്രീകളാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

20 നും 30 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും നല്ല വിദ്യാഭ്യാസം നേടിയവുമാണ് ഐഎസില്‍ എത്തുന്നന്നതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം മികച്ച സാമ്പത്തിക ചുറ്റുപാടില്‍ നിന്നുള്ളവരാണ് ഇവരെന്ന് ചില ബ്രിട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത് പ്രകാരം ഐഎസില്‍ എത്തുന്ന പുരുഷന്മാരെക്കാള്‍ അവര്‍ വളരെ അപകടകരമായ ദൗത്യങ്ങള്‍ പെണ്‍കുട്ടികളെ ഏല്‍പ്പിക്കുന്നു എന്നാണ്.

അടുത്തിടെ ഇറാഖിലെ ഷിയാ കേന്ദ്രങ്ങളില്‍ നടന്ന പല സ്‌ഫോടനങ്ങളിലും സ്ത്രീ പോരാളികളുടെ പങ്ക് വ്യക്തമാണെന്ന് ഇറാഖ് സൈനിക വൃത്തങ്ങളും സ്വീരികരിക്കുന്നു. അടുത്തിടെ ബ്രിട്ടനിലെ മൂന്ന് യുവതികള്‍ ഐഎസ് ജിഹാദികളെ കല്ല്യാണം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. കദീസ സുല്‍ത്താന, അമീറ അബ്ബാസ്, ഷമീന ബീഗം എന്നിവരാണ് ഇറാഖിലേക്ക് പോയി ജിഹാദികളെ കല്ല്യാണം കഴിച്ചത്.

എന്നാല്‍ ഈ പെണ്‍കുട്ടികള്‍ ലണ്ടനിലെ മികച്ച കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തികരിച്ചവരാണ് എന്നാണ് സുരക്ഷ ഉദ്യേഗസ്ഥരെ ഞെട്ടിച്ചത്. ഈ കുട്ടികള്‍ പഠിക്കാന്‍ വളരെ മുന്നിലായിരുന്നു എന്ന് ബെതല്‍ ഗ്രീനില്‍ വീടുള്ള ഇവരുടെ അടുത്ത കൂട്ടുകാരിയായ 14 വയസുകാരി ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നു. ഇവര്‍ മതപരമായും, സാമൂഹിപരമായും മികച്ച രീതിയില്‍ ജീവിച്ചിരുന്നതെന്ന് കുടുംബാഗംങ്ങളും ഓര്‍ക്കുന്നു.

ശരീരത്തിലെ ടാറ്റുവും, സാധാരണ ഇടാറുള്ള വസ്ത്രങ്ങള്‍ എന്നിവ ഇവര്‍ ഉപേക്ഷിച്ചു. പ്രാര്‍ത്ഥനയ്ക്ക് കൂടുതല്‍ സമയം കണ്ടെത്തി. പക്ഷെ ലണ്ടനില്‍ യാഥാസ്ഥിതിക ഇസ്ലാം കുടുംബങ്ങള്‍ കൂടുതലുള്ള ബെതല്‍ ഗ്രീനിലെ മാതപിതാക്കള്‍ ഇത് നല്ല കാര്യമായാണ് കണക്കാക്കിയത്. ഈ പെണ്‍കുട്ടികളുടെ ഒരു പെണ്‍സുഹൃത്ത് മുന്‍പ് ഐഎസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് ഇവരെ പോലീസ് ചോദ്യം ചെയ്തിരുന്നു എന്നതാണ് സുരക്ഷ വിഭാഗത്തിന് പറ്റിയ വലിയ പിഴവായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ ചൂണ്ടികാട്ടുന്നത്.

സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരം പെണ്‍കുട്ടികളെ ഐഎസ് ലക്ഷ്യം വയ്ക്കുന്നത്. ഇതിന് പുറമേ ഐഎസ് പ്രദേശങ്ങളില്‍ എത്തുന്ന യുവതികള്‍ പരിശീലനം പൂര്‍ത്തിയാക്കി സ്വന്തം നാട്ടില്‍ തിരിച്ചുവരുവാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്. സ്‌പെയിനില്‍ നടന്ന ഐഎസ് അക്രമണത്തില്‍ ഇത്തരത്തില്‍ ഒരു ജിഹാദിഭാര്യയുടെ പങ്ക് സുരക്ഷ ഏജന്‍സികള്‍ ചൂണ്ടികാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.