1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2019

സ്വന്തം ലേഖകന്‍: ”നമ്മള്‍ പോവുമ്പോള്‍ ഇതൊന്നും ഇവിടന്ന് കൊണ്ടോകാന്‍ പറ്റൂല്ലല്ലോ… കൊടുക്കുന്നതെല്ലാം ദൈവം തിരിച്ചുതന്നോളും” എറണാകുളത്ത് ബ്രോഡ്‌വേയില്‍ വഴിയോര കച്ചവടം നടത്തുന്ന മാലിപ്പുറം സ്വദേശി പി.എം. നൗഷാദ് വെറുതേ തത്ത്വചിന്ത പറയുകയല്ല. തന്റെ പക്കലുള്ളതെല്ലാം സന്തോഷത്തോടെ കൊടുത്തിരിക്കുന്നു അദ്ദേഹം.

ഞായറാഴ്ച നടന്‍ രാജേഷ് ശര്‍മയും സംഘവും നിലമ്പൂര്‍, വയനാട് എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് എറണാകുളം ബ്രോഡ്‌വേയില്‍ വിഭവ സമാഹരണം നടത്തുന്നതിനിടയ്ക്കാണ് നൗഷാദിന്റെ അടുക്കലുമെത്തിയത്. തന്റെയൊപ്പം അവരെയും കൂട്ടി പെരുന്നാള്‍ കച്ചവടത്തിനായി മാറ്റി വെച്ചിരുന്ന മുഴുവന്‍ വസ്ത്രങ്ങളും നൗഷാദ് ചാക്കില്‍ നിറച്ചുനല്‍കി. രണ്ടാമത് ഒന്നാലോചിക്കാതെ നൗഷാദ് ചെയ്യുന്നതു കണ്ട് രാജേഷ് ശര്‍മ ഫെയ്‌സ്ബുക്കിലിട്ട ലൈവ് വീഡിയോ ആയിരങ്ങള്‍ക്കാണ് നന്മയുടെ ജീവിതപാഠമായത്

മഴ തുടങ്ങിയതോടെ കച്ചവടം വെള്ളത്തിലായ വഴിയോര കച്ചവടക്കാരിലൊരാളാണ് നൗഷാദും. നിരവധിപ്പേരാണ് നൗഷാദിന്റെ ഫോണിലേക്ക് സഹായം അന്വേഷിച്ച് വിളിക്കുന്നത്. സ്റ്റോക്ക് ചെയ്തു െവച്ചിരുന്ന മുഴുവന്‍ തുണികളും അദ്ദേഹം വിവിധ സംഘടനകള്‍ക്കായി നല്‍കിക്കഴിഞ്ഞു.

ചാലക്കുടി മാര്‍ക്കറ്റിലെ ആന്റോ ഫാഷന്‍ വെയര്‍ ഉടമ ആന്റോയാണ് പ്രളയബാധിതര്‍ക്കായി തന്റെ കടയില്‍നിന്ന് നിരവധി വസ്ത്രങ്ങള്‍ നല്‍കിയ മറ്റൊരാള്‍. ദുരിത ബാധിതര്‍ക്കു വേണ്ടിയുള്ള വസ്തുക്കള്‍ ശേഖരിക്കാനെത്തിയ ഡി വൈ എഫ് ഐ ചാലക്കുടി ബ്ലോക്ക് കമ്മറ്റിയുടെ സംഘത്തിനാണ് ആന്റോ വസ്ത്രങ്ങള്‍ കൈമാറിയത്. നൌഷാദിന്റേയും ആന്റോയുടേയും മനസിന് തലകുനിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല