1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2020

സ്വന്തം ലേഖകൻ: കുവൈത്തിൽ ജോലി ചെയ്യുന്ന മുഴുവൻ ഇന്ത്യൻ എ‌ൻ‌ജിനീയർമാരും എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി. കുവൈത്തിലെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രശ്നം നേരിടുന്നവരും അല്ലാത്തവരും റജിസ്റ്റർ ചെയ്യേണ്ടതാണ്.

https://forms.gle/YRoQwFEu3YHURgCe6 എന്ന ഗൂഗിൾ ഫോമിലാണ് റജിസ്ട്രേഷൻ നടത്തേണ്ടത്. വിവരങ്ങൾക്ക് edu.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണം. 30ന് മുൻപ് റജിസ്റ്റർ ചെയ്യണം.

കുവൈത്തിൽ എമർജൻസി സർട്ടിഫിക്കറ്റ് കൈപ്പറ്റിയവരും അല്ലാത്തവരും എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി. യാത്രാരേഖ കൈവശമില്ലാത്തവർക്ക് വേണ്ടി റജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. എമർജൻസി സർട്ടിഫിക്കറ്റ് നേടിയവരും റജിസ്റ്റർ ചെയ്യണം.

https://forms.gle/pMf6kBxix4DYhzxz7 എന്ന ഗൂഗിൾ ഫോമിമാണ് റജിസ്റ്റർ ചെയ്യേണ്ടത്. വിവരങ്ങൾക്ക് community.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം. സൗജന്യമായാണ് റജിസ്ട്രേഷൻ. എമർജൻസി സർട്ടിഫിക്കറ്റ് നൽകുന്ന മുറയ്ക്ക് ഫീസ് എംബസിയിൽ നേരിട്ട് സ്വീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.