1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2016

സ്വന്തം ലേഖകന്‍: ജപ്പാനെ വിറപ്പിച്ച് ലയണ്‍റോക് ചുഴലി കൊടുങ്കാറ്റ്, വ്യോമ ഗതാഗതം താളംതെറ്റി, റദ്ദാക്കിയത് 100 ലധികം വിമാനങ്ങള്‍. കൊടുങ്കാറ്റിനെ തുടര്‍ന്ന് തൊഹുകു മേഖലയില്‍ മണ്ണിടിച്ചിലുണ്ടാക്കുമെന്ന് കാലാവസ്ഥാ പഠനവിഭാഗം നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇവിടെ നിന്നും ആയിരക്കണക്കിനുപേരെ ഒഴിപ്പിക്കാനും ശ്രമം തുടങ്ങി.

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് 176 കിലോമീറ്ററോളം ശക്തിപ്രാപിക്കാനും കനത്ത മഴക്കും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്പ് ജപ്പാനിലെ വടക്കുകിഴക്കന്‍ മേഖലയില്‍ ഭൂകമ്പവും സൂനാമിയും കനത്ത നാശംവിതച്ചിരുന്നു.

ലയണ്‍റോക് എന്നു പേരുള്ള ഈ ചുഴലി കൊടുങ്കാറ്റ് വടക്കു കിഴക്കന്‍ മേഖലയിലാണ് നാശം വിതക്കുന്നത്. പസഫിക് സമുദ്രമാണ് കാറ്റിന്റെ ഉറവിടം. മണിക്കൂറില്‍ 120 കി.മീ. വേഗത്തില്‍ വീശുന്ന കാറ്റ് 176 കി.മീറ്ററോളം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രമുഖ ഫാക്ടറികളും മറ്റും അടച്ചതായും റിപ്പോര്‍ട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.