1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2015

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി ഉസ്‌ബെക്കിസ്ഥാനില്‍, പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. റഷ്യയില്‍ നടക്കുന്ന ബ്രിക്‌സ്, ഷാങ്ഹായ് സഹകരണ സമിതി (എസ്?സിഒ) എന്നീ ഉച്ചകോടികളിലും നരേന്ദ്ര മോദി പങ്കെടുക്കും.

ഒപ്പം അഞ്ചു മധ്യേഷ്യന്‍ രാജ്യങ്ങളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയും ചെയ്യും. ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കെന്റില്‍ ഉസ്‌ബെക്ക് പ്രധാനമന്ത്രി ഷവ്കത് മിറോമോണോവിച് മിര്‍സിയോയെവും മന്ത്രിസഭാംഗങ്ങളും മോദിയെ എതിരേറ്റു.

പത്താം തീയതി ഷാങ്ഹായ് ഉച്ചകോടിക്കിടെ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫുമായി മോദി കൂടിക്കാഴ്ച നടത്തും. ചൈന, റഷ്യ, കസ്ഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തജിക്കിസ്ഥാന്‍ എന്നിവ ഉള്‍പ്പെട്ട എസ്?സിഒയില്‍ അംഗത്വം ലഭിക്കാനാണ് ഇന്ത്യയുടെ ഉദ്ദേശം. ഇപ്പോള്‍ ഇന്ത്യക്ക് നിരീക്ഷക പദവി മാത്രമാണുള്ളത്.

ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് മോദി കസഖ്സ്ഥാനിലെത്തും. എട്ടിനു റഷ്യയില്‍ എത്തുന്ന മോദി ഉച്ചകോടിയില്‍ പങ്കെടുത്തശേഷം 10 നു തുര്‍ക്ക്‌മെനിസ്ഥാനും 11 നു കിര്‍ഗിസ്ഥാനും 12നു തജിക്കിസ്ഥാനും സന്ദര്‍ശിക്കും.

വ്യാപാരം മെച്ചപ്പെടുത്തുന്നതിലാണ് മധ്യേഷ്യന്‍ പര്യടനത്തിലെ പ്രധാന ഊന്നല്‍. ഈ മേഖലയിലെ രാജ്യങ്ങളുമായി അത്ര മെച്ചപ്പെട്ട വ്യാപാരബന്ധമല്ല ഇപ്പോള്‍ ഇന്ത്യക്കല്ല. ഈ അഞ്ചു രാജ്യങ്ങളിലും ഒന്നിച്ച് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത് ആദ്യമായാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.