സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള റോഡ് മാപ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ അവതരിപ്പിച്ചു. മാർച്ച് എട്ടുമുതൽ നാല് ഘട്ടങ്ങളായാണ് ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവ് വരുത്തുകയെന്ന് വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി വിശദീകരിച്ചു. മാർച്ച് എട്ടിന് ഒന്നാം ഘട്ടത്തിൽ സ്കൂളുകൾ തുറക്കും. അന്നു മുതൽ രണ്ടു പേർക്ക് വീടിനു പുറത്ത് ഒത്തു കൂടാനും അനുമതി നൽകി. …
സ്വന്തം ലേഖകൻ: രണ്ടു വർഷമായി നികുതി റിട്ടേൺ ആവശ്യപ്പെട്ടിട്ടും പിടികൊടുക്കാതെ ഒഴിഞ്ഞുമാറി നിൽക്കുന്ന മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഇനിയും വിടാനില്ലെന്ന് നിലപാടെടുത്ത് യു.എസ് സുപ്രീം കോടതി. വർഷങ്ങളായി സൂക്ഷ്മ പരിശോധനക്ക് കൈമാറാതെ ട്രംപ് കൈവശം വെക്കുന്ന നികുതി റിട്ടേൺ അടിയന്തരമായി ന്യൂയോർക് സിറ്റി പ്രോസിക്യൂട്ടർക്ക് വിട്ടു നൽകണമെന്ന് കോടതി നിർദേശിച്ചു. ജനുവരി 20ന് വൈറ്റ്ഹൗസ് …
സ്വന്തം ലേഖകൻ: വാക്സീൻ എടുത്തവർക്കും വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായ വൊളന്റിയർമാർക്കും നാട്ടിൽ പോയി വന്നാൽ 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി. ഗ്രീൻ പട്ടികയിൽ അല്ലാത്ത രാജ്യക്കാർക്കെല്ലാം ക്വാറന്റീൻ നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. വാക്സീൻ എടുത്തവർക്കും വൊളന്റിയർമാർക്കും സ്വന്തം പേരിൽ താമസ സൗകര്യമുണ്ടെങ്കിൽ സ്മാർട് വാച്ച് ധരിപ്പിച്ചു വീട്ടിലേക്കും അല്ലാത്തവരെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനിലേക്കുമാണ് മാറ്റുന്നത്. എട്ടാം …
സ്വന്തം ലേഖകൻ: ഖത്തറില്‍ പ്രവാസികള്‍ക്ക് മൂന്നു തവണയില്‍ കൂടുതല്‍ തൊഴില്‍ മാറ്റം അനുവദിക്കരുതെന്ന് ശൂറ കൗണ്‍സില്‍. ഒരു പ്രവാസി ജീവനക്കാരന് എത്ര തവണ തൊഴില്‍ മാറ്റം അനുവദിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും മൂന്നു തവണയില്‍ കൂടുതല്‍ മാറ്റം അനുവദിക്കരുതെന്നും മന്ത്രിസഭയ്ക്ക് നല്‍കിയ ശുപാര്‍ശയിലാണ് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്രവാസികളുടെ തൊഴില്‍ മാറ്റവും മുന്‍കൂര്‍ അറിയിക്കാതെ രാജ്യത്തിന് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാൻ. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 25 വ്യാഴാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. 15 ദിവസത്തേക്കാണ് ഇപ്പോൾ നിരോധനം. ടാൻസാനിയ, സിയറ ലിയോൺ, ലെബനൻ, എത്യോപ്യ, ഘാന, …
സ്വന്തം ലേഖകൻ: കുവൈത്തില്‍ തത്കാലം കര്‍ഫ്യൂ ഏര്‍പ്പെടുത്തില്ല. തിങ്കളാഴ്ച്ച ചേര്‍ന്ന അടിയന്തിര ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. വൈറസ് വ്യാപന സാഹചര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് അവലോകനം ചെയ്ത മന്ത്രിസഭ തല്‍ക്കാലം കര്‍ഫ്യൂ വേണ്ടെന്നും വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കില്‍ പിന്നീട് ആകാമെന്നുമാണ് തീരുമാനിച്ചത്. അതേസമയം, ഒത്തുകൂടലുകള്‍ തടയാനും കൊറോണ പ്രതിരോധം ഉറപ്പു വരുത്താനും …
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യമായ പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രവാസി വോട്ടിനായി സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ഡോ. ഷംഷീര്‍ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് ഇലക്ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റല്‍ ബാലറ്റിലൂടെ വിദേശത്തു നിന്ന് വോട്ടു …
സ്വന്തം ലേഖകൻ: തിരിച്ചറിയൽ രേഖകളില്ലാതെ ബയോമെട്രിക് അതിവേഗ യാത്രാ സംവിധാനത്തിലൂടെ യാത്രാ നടപടികൾ പൂർത്തിയാക്കുന്ന നടപടി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടങ്ങി. പാസ്‌പോർട്ടോ, എമിറേറ്റ്‌സ് ഐ.ഡി.യോ ഉപയോഗപ്പെടുത്തിയാണ് ഇതുവരെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതെങ്കിൽ ഇനി മുതൽ ടിക്കറ്റ് ചെക്കിങ് കൗണ്ടർ മുതൽ വിമാനത്തിലേക്ക് കയറുന്നതു വരെ മുഖം മാത്രം കാണിച്ചാൽ മതിയാകും. ആദ്യഘട്ടമായി എമിറേറ്റ്‌സ് എയർെലെൻസിലെ …
സ്വന്തം ലേഖകൻ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എയർഫോഴ്സ് വണ്ണിൽ സവാരി വാഗ്ദാനം നൽകിയിരുന്നതായി റിപ്പോർട്ട്. ബിബിസിയുടെ ഡോക്യുമെന്ററിയിലാണ് ഇത് സംബന്ധിച്ച പരാമർശമുളളത്. 2019ൽ വിയറ്റ്നാമിൽ വെച്ച് നടന്ന ഉച്ചകോടിക്ക് ശേഷം എയർഫോഴ്സ് വണ്ണിൽ കിമ്മിന് ‘ലിഫ്റ്റ്’ വാഗ്ദാനം ചെയ്യുക വഴി ട്രംപ് ലോകത്തെ ഏറ്റവും …
സ്വന്തം ലേഖകൻ: വാട്‌സാപ്പ് പുതിയതായി അവതരിപ്പിച്ച സേവന-നയ വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്ക് മെയ് 15 മുതല്‍ വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ ലഭിക്കുകയോ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുകയോ ഇല്ല. അവരുടെ അക്കൗണ്ടുകള്‍ നിര്‍ജീവം (Inactive) എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി മാറ്റിനിര്‍ത്തും. നയവ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ സേവനങ്ങള്‍ തുടര്‍ന്ന് ഉപയോഗിക്കാം. എന്നാല്‍, ഉപയോക്താവ് അതിന് തയ്യാറാവാതെ അക്കൗണ്ട് 120 ദിവസം നിര്‍ജീവമായിക്കിടന്നാല്‍ ആ …