1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആമസോണ്‍ മഴക്കാടുകള്‍ മാത്രമല്ല ആഫ്രിക്കയിലെ കൊടുംകാടുകളും കത്തിയെരിയുന്നു
ആമസോണ്‍ മഴക്കാടുകള്‍ മാത്രമല്ല ആഫ്രിക്കയിലെ കൊടുംകാടുകളും കത്തിയെരിയുന്നു
സ്വന്തം ലേഖകന്‍: ലോകത്തെ ആശങ്കയിലാഴ്ത്തി ആമസോണ്‍ മഴക്കാടുകള്‍ക്ക് പുറമെ ആഫ്രിക്കയിലും കാട്ടുതീ പടരുന്നു. നാസയുടെ ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റ (എഫ്.ഐ.ആര്‍.എം.എസ്.)ത്തിന്റെ തത്സമയ ഭൂപടത്തിലാണ് ആഫ്രിക്കയിലും കാട്ടുതീ പടരുന്നതായി വ്യക്തമാക്കുന്നത്. കോംഗോയുടെ തെക്കുഭാഗത്തുനിന്നും ദക്ഷിണാഫ്രിക്ക വരെ നീണ്ടുകിടക്കുന്ന കാടുകളിലാണ് തീ പടരുന്നതായി നാസ ചൂണ്ടിക്കാണിക്കുന്നത്. ആമസോണ്‍ ഭൂമിയുടെ ശ്വാസകോശമാണെങ്കില്‍ കോംഗോ ബേസിന്‍ എന്നറിയപ്പെടുന്ന …
‘ദിസ് ഈസ് മൈ എന്റര്‍ടെയ്‌മെന്റ്!’ മോഷണം ഒരു ഹോബിയാക്കി മാറ്റി അമേരിക്കയില്‍ പിടിയിലായ ഇന്ത്യന്‍ വംശജന്‍ ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളിയെന്ന് റിപ്പോര്‍ട്ട്
‘ദിസ് ഈസ് മൈ എന്റര്‍ടെയ്‌മെന്റ്!’ മോഷണം ഒരു ഹോബിയാക്കി മാറ്റി അമേരിക്കയില്‍ പിടിയിലായ ഇന്ത്യന്‍ വംശജന്‍ ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളിയെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: വിമാനത്താവളത്തില്‍ നിന്ന് ലഗേജ് മോഷ്ടിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളിയും ഇന്ത്യന്‍ വംശജനുമായ ഹോട്ടലുടമ അറസ്റ്റില്‍. ദിശേഷ് ചൗളയെന്ന ഹോട്ടലുടമയാണ് അമേരിക്കയില്‍ അറസ്റ്റിലായത്. ചൗള ഹോട്ടല്‍ ശൃംഖലയുടെ സി.ഇ.ഒയാണ് ദിനേശ് ചൗള. അമേരിക്കയിലെ മെംഫിസ് വിമാനത്താവളത്തില്‍ നിന്ന് ലഗേജ് മോഷ്ടിച്ചതിനാണ് അറസ്റ്റ്. വിമാനത്താവളത്തില്‍ നിന്ന് സ്യൂട്ട്‌കേസ് മോഷ്ടിച്ച് സ്വന്തം …
‘ഇമ്രാന്‍ ഖാന് പാക് അധിനിവേശ കശ്മീര്‍ പോലും സംരക്ഷിക്കാന്‍ ശേഷിയില്ല!’ കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് ബിലാവല്‍ ഭൂട്ടോ
‘ഇമ്രാന്‍ ഖാന് പാക് അധിനിവേശ കശ്മീര്‍ പോലും സംരക്ഷിക്കാന്‍ ശേഷിയില്ല!’ കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് ബിലാവല്‍ ഭൂട്ടോ
സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ. പാക് അധിനിവേശ കശ്മീരിനെ സംരക്ഷിക്കാനുള്ള ശേഷി പോലും ഇമ്രാന്‍ ഖാനില്ല. നേരത്തെ കശ്മീരിനെ സംബന്ധിച്ച പാക് നയം എങ്ങനെ ശ്രീനഗറിനെ പിടിച്ചടക്കാം എന്നായിരുന്നെങ്കില്‍ ഇന്ന് അത് മുസാഫര്‍പൂരിനെ എങ്ങനെ സംരക്ഷിക്കാം എന്നാണെന്നും ബിലാവല്‍ പരിഹസിച്ചു. പാക്കിസ്ഥാനിലെ …
‘മെലാനിയ ട്രൂഡോയേ ചുംബിച്ചപ്പോള്‍ ട്രംപ് തലതാഴ്ത്തിയോ?’ വൈറലായി ചിത്രം
‘മെലാനിയ ട്രൂഡോയേ ചുംബിച്ചപ്പോള്‍ ട്രംപ് തലതാഴ്ത്തിയോ?’ വൈറലായി ചിത്രം
സ്വന്തം ലേഖകന്‍: കഴിഞ്ഞ ദിവസം ട്വിറ്ററില്‍ മെലാനിയ ട്രംപും കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ചുംബിക്കുന്ന ചിത്രം വൈറലായിരുന്നു. ജി 7 ഉച്ചകോടിയില്‍ ലോക നേതാക്കന്മാര്‍ ഒത്തുകൂടുന്നതിനിടയില്‍ നിന്നുള്ള ചിത്രമായിരുന്നു ഇത്. മെലാനിയ ട്രൂഡോയെ ചുംബിക്കുമ്പോള്‍ സമീപത്ത് തലകുനിച്ച് താഴേയ്ക്ക് നോക്കി നില്‍ക്കുന്ന ട്രംപ് എന്ന് തോന്നിക്കുന്ന തരത്തിലുള്ളതായിരുന്നു ചിത്രം. ചിത്രം പുറത്തുവന്നതിനു പിന്നാലെ നിരവധി …
ആമസോണ്‍ കാട്ടുതീ; അന്താരാഷ്ട്ര സമ്മര്‍ദ്ദം ഫലം കാണുന്നു; തീ നിയന്ത്രിക്കാന്‍ സൈന്യത്തെ അയച്ച് ബ്രസീല്‍
ആമസോണ്‍ കാട്ടുതീ; അന്താരാഷ്ട്ര സമ്മര്‍ദ്ദം ഫലം കാണുന്നു; തീ നിയന്ത്രിക്കാന്‍ സൈന്യത്തെ അയച്ച് ബ്രസീല്‍
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദ്ദം ശക്തമായതിനെ തുര്‍ന്ന് ആമസോണ്‍ കാട്ടുതീ നേരിടാന്‍ സൈന്യത്തെ നിയോഗിക്കാന്‍ ബ്രസീലിന്റെ തീരുമാനം. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബോല്‍സൊനാരോയുടെ വികലമായ പരിസ്ഥിതി നയങ്ങള്‍ക്കെതിരെ രാജ്യത്തിനകത്തും ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. ശനിയാഴ്ച മുതല്‍ ബ്രസീല്‍ സൈന്യത്തെ ഇതിനായി നിയോഗിക്കും. ബ്രസീലിയന്‍ ആമസോണ്‍ പ്രദേശങ്ങളിലാവും …
ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി; ഊഷ്മള വരവേല്‍പ്പ്; ഇന്ത്യയുടെ സമ്പത്ത് രണ്ടിരട്ടിയായി വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപനം
ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി; ഊഷ്മള വരവേല്‍പ്പ്; ഇന്ത്യയുടെ സമ്പത്ത് രണ്ടിരട്ടിയായി വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്‌റൈനിലെത്തി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെത്തിയത്. ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ മോദിയെ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബഹ്‌റൈന്‍ പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ചയും നടത്തി. ഇന്ത്യയും ബഹ്‌റൈനുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ സംസാരിച്ചെന്ന് പ്രധാനമന്ത്രി …
ലോകത്തിലെ ആദ്യത്തെ ഒഴുകി നടക്കുന്ന ആണവ റിയാക്ടറുമായി റഷ്യ; പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍
ലോകത്തിലെ ആദ്യത്തെ ഒഴുകി നടക്കുന്ന ആണവ റിയാക്ടറുമായി റഷ്യ; പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍: ലോകത്തിലെ ആദ്യത്തെ ഒഴുകിനടക്കുന്ന ആണവ റിയാക്ടര്‍ സ്ഥാപിച്ച് റഷ്യ. ആര്‍ട്ടിക് തുറമുഖമായ മുര്‍മാന്‍സ്‌കില്‍ നിന്ന് നുക്ലിയര്‍ റിയാക്ടര്‍ വെള്ളിയാഴ്ച യാത്ര തിരിച്ചു. പതിമൂന്ന് വര്‍ഷമെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇന്ധനം നിറച്ച റിയാക്ടര്‍, ആര്‍ടിക് പോര്‍ട്ടായ മുര്‍മാന്‍സ്‌കില്‍ നിന്നും യാത്ര ആരംഭിച്ച് 5000 കിലോമീറ്റര്‍ അകലെയുള്ള വടക്ക് കിഴക്കന്‍ സൈബീരിയയിലാണ് എത്തുക. ഏകദേശം 472 …
22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടുന്ന ആദ്യ കേരള ടീമായി ഗോകുലം കേരള എഫ്.സി; ഫൈനലില്‍ തളച്ചത് മോഹന്‍ ബഗാനെ
22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടുന്ന ആദ്യ കേരള ടീമായി ഗോകുലം കേരള എഫ്.സി; ഫൈനലില്‍ തളച്ചത് മോഹന്‍ ബഗാനെ
സ്വന്തം ലേഖകന്‍: ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം ഗോകുലം കേരള എഫ്.സിക്ക്. ഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാനെ തോല്‍പിച്ചാണ് ഗോകുലം കേരള കിരീടം ചൂടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം. നായകന്‍ മാര്‍ക്കസ് ജോസഫാണ് കേരളത്തിനായി രണ്ട് ഗോളുകളും നേടിയത്. ടൂര്‍ണമെന്റിലാകെ രണ്ടു ഹാട്രിക് അടക്കം 11 ഗോളുകളാണ് ഈ ട്രിനിഡാഡ് താരം സ്വന്തമാക്കിയത്. …
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാകുന്നു; അമേരിക്കന്‍ കമ്പനികള്‍ ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ട്രംപിന്റെ ഉത്തരവ്
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാകുന്നു; അമേരിക്കന്‍ കമ്പനികള്‍ ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ട്രംപിന്റെ ഉത്തരവ്
സ്വന്തം ലേഖകന്‍: ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ പ്രവര്‍ത്തനം മതിയാക്കാന്‍ ഉത്തരവിട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന വീണ്ടും നികുതി ചുമത്തിയതിനെ തുടര്‍ന്നാണ് ട്രംപിന്റെ നിലപാട്. അതേസമയം സ്വകാര്യ കമ്പനികളോട് ഒരു രാജ്യത്തുനിന്ന് പ്രവര്‍ത്തനം മതിയാക്കാനുള്ള ഉത്തരവിടാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമുണ്ടോയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. അമേരിക്ക ചൈന വ്യാപാര യുദ്ധം …
ബൊളീവിയന്‍ വനത്തില്‍ തീപിടുത്തം: അഞ്ചു ലക്ഷം ഹെക്ടര്‍ വനം ചാരമായി; ആമസോണിനായി പ്രാര്‍ഥനയോടെ ലോകം
ബൊളീവിയന്‍ വനത്തില്‍ തീപിടുത്തം: അഞ്ചു ലക്ഷം ഹെക്ടര്‍ വനം ചാരമായി; ആമസോണിനായി പ്രാര്‍ഥനയോടെ ലോകം
സ്വന്തം ലേഖകന്‍: ബൊലീവിയയില്‍ സാന്റാ ക്രൂസ് മേഖലയില്‍ വനത്തില്‍ തീപിടുത്തം. അഞ്ചു ലക്ഷം ഹെക്ടര്‍ വനമാണ് തീപിടുത്തത്തില്‍ കത്തിനശിച്ചത്. വരും കാലങ്ങളില്‍ അഗ്‌നിബാധ നേരിടാന്‍ മുന്‍കരുതല്‍ നടപടിയെടുക്കുമെന്ന് ബൊലീവിയന്‍ പ്രസിഡന്റ് വ്യക്തമാക്കി. കടുത്ത വേനലില്‍ വെന്ത് ഉരുകുകയാണ് ബൊലീവിയ. അഞ്ച് ലക്ഷം ഹെക്ടേഴ്‌സ് വനമാണ് തീ പിടുത്തത്തില്‍ കത്തി കരിഞ്ഞതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സാന്റാ …