1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2018

സ്വന്തം ലേഖകന്‍: മോദിക്കെതിരെ വാളെടുത്ത് പ്രതിപക്ഷ ഐക്യനിര; കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ചന്ദ്രബാബു നായിഡുവും. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അന്തരിച്ച ഡി.എം.കെ നേതാവ് കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് സോണിയാ ഗാന്ധി രാഹുല്‍ ഗാന്ധിക്കൊപ്പം എത്തിയത്.

സോണിയാ ഗാന്ധി വിശിഷ്ടാതിഥിയായ ചടങ്ങില്‍ പ്രതിപക്ഷത്തെ ഏകീകരിക്കാന്‍ നേതൃത്വം നല്‍കിയ ആന്ദ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി എന്നിവരുള്‍പ്പടെ നിരവധി നേതാക്കള്‍ പങ്കെടുത്തു. സോണിയാ ഗാന്ധിയുടെ ജന്മദിനത്തില്‍ സ്റ്റാലിന്‍ നേരിട്ടെത്തിയാണ് സോണിയാ ഗാന്ധിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്.

മതനിരപേക്ഷ കക്ഷികളുടെ സംഗമവേദി കൂടിയായിരുന്നു ചടങ്ങ്. രാഹുല്‍ ഗാന്ധി അടുത്ത പ്രധാന മന്ത്രിയാകുമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ പ്രഖ്യാപിച്ചതും ശ്രദ്ധേയമായി. നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ രാഹുല്‍ ഗാന്ധിയ്‌ക്കേ കഴിയു. അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് അതിനുള്ള കരുത്ത് പകരുകയാണ് ഒപ്പമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വേണ്ടത്. ഇതിനായി എല്ലാവരും ശ്രമിയ്ക്കണം. സ്റ്റാലിന്‍ പറഞ്ഞു.

കരുണാനിധിയാണ് തനിയ്ക്ക് രാഷ്ട്രീയ ദിശാബോധം നല്‍കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അദ്ദേഹം മുറുകെപിടിച്ച ആശയങ്ങളാണ് ഇപ്പോള്‍ പിന്തുടരേണ്ടത്. മോദി സര്‍ക്കാര്‍ രാജ്യത്തെ 15 വര്‍ഷം പിന്നോട്ട് കൊണ്ടുപോയി. ഒരവസരം കൂടി നല്‍കിയാല്‍ ഇന്ത്യ 50 വര്‍ഷം പിറകിലെത്തുമെന്നും രാഹുല്‍ ഗാന്ധി പറ!ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.