1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ക്രിസ്ത്യാനികളുടെ കൊലപാതകം, എത്യോപയില്‍ വമ്പന്‍ ഇസ്ലാമിക് സ്റ്റേറ്റ് വിരുദ്ധ റാലി, സംഘര്‍ഷം

സ്വന്തം ലേഖകന്‍: ലിബിയയില്‍ എതോപ്യന്‍ ക്രിസ്ത്യാനികളെ ക്രൂരമായി വധിച്ച ഇസ്ലാമിക് സ്റ്റേറ്റിനെതിരെ എതോപ്യയില്‍ വമ്പന്‍ റാലി. പതിനായിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ ചിലര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചില്ലറ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായി എതോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ബുധനാഴ്ച എതോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയിലാണ് പ്രകടനം നടന്നത്. സമാധാനപരമായി തുടങ്ങിയ പ്രകടനം പതിയെ കല്ലേറിലേക്കും പോലീസുമായുള്ള ഏറ്റുമുട്ടലിലേക്കും …

ലെസ്റ്ററില്‍ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

യുകെയിലെ മലയാളി സംഘടനകളുടെ ഈറ്റില്ലമായ ലെസ്റ്ററില്‍ മറ്റൊരു കായിക മാമാങ്കത്തിന് കേളി കൊട്ട് ഉയര്‍ന്നു. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

യുക്മ നാഷണല്‍ ബാറ്റ്മിന്റ്‌റന്‍ ടൂര്‍ണമെന്റ് ജൂണ്‍ 6 ന് ഓക്‌സ്‌ഫോഡില്‍

യുക്മ കായിക മത്സരങ്ങളുടെ ഭാഗമായ യുക്മ ചലഞ്ചര്‍ കപ്പിനായു മൂന്നാമത് ഓള്‍ യു കെ മെന്‍സ് ഡബിള്‍സ് ബാറ്റ്മിന്റ്‌റന്‍ ടൂര്‍ണമെന്റ് ജൂണ്‍ 6 ന് ഓക്‌സ്‌ഫോ ഡില്‍ നടത്തപ്പെടുന്നു. യുക്മയുടെ സൗത്ത് വെസ്റ്റ് റീ ജിയന്‍ മെംബര്‍ അസോസിയെഷന്‍ ഓക്‌സ്മസിന്റെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.

കവന്ട്രി മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനായി കവന്‍ട്രി ഒരുങ്ങുന്നു

സിഎംഎസ്‌സിയുടെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കവന്‍ട്രിയില്‍വെച്ച് ഏപ്രില്‍ 19ന് ആണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.

ശോഭനയുടെ നൃത്ത ശില്‍പം ‘കൃഷ്ണ’ ലെസ്റ്റര്‍ അഥീനയിലും

മലയാളത്തിന്റെ പ്രിയ നടിയും നര്‍ത്തകിയുമായ ശോഭനയുടെ നൃത്തശില്‍പം 'കൃഷ്ണ' ലെസ്റ്റര്‍ അഥീനയിലുംഎത്തുന്നു . 2015 മെയ് 29ന് ലെസ്റ്ററിലെ പ്രശസ്തമായ അഥീന ഹാളിലും അരങ്ങേറും

അയര്‍ലണ്ട് സീറോമലബാര്‍ സഭാ കോര്‍ഡിനെറ്റര്‍ക്ക് മോണ്‍സിഞ്ഞോര്‍ പദവി

സീറോമലബാര്‍ സഭാ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനെറ്റര്‍ റവ. ഡോ. ആന്റണി പെരുമായന് സഭ മോണ്‍സിഞ്ഞോര്‍ സ്ഥാനം നല്‍കി ആദരിച്ചു. ഡാൌണ്‍ ആന്റ് കോണര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് നോയല്‍ ട്രേനോര്‍ വഴിയാണ് റോമില്‍നിന്നും ഫാ. ആന്റണിയെ

മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ വര്‍ണ ശബളമായ വിഷു ആഘോഷം

പുതുമ നിറഞ്ഞ പരിപാടികളുമായി മാഞ്ചെസറ്റര്‍ ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം ശനിയാഴ്ച വിതിങ്ടണില്‍ നടന്നു. രാവിലെ 10 ന് വിഷുക്കണി ദര്‍ശനം, കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം, ഭജന, തുടര്‍ന്നു സ്വാദിഷ്ടമായ സദ്യയും ഉണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് ആരംഭിച്ച കലാപരിപാടികളുടെ ഉത്ഘാടനം മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് എംകെ ജിനദേവ് നിര്‍വഹിച്ചു.

വ്യക്തിത്വ വികസന ക്ലാസും വില്ലടിച്ചാന്‍ പാട്ടും നാടകവുമായി റാന്നി മലയാളി അസോസിയേഷന്‍ ഏഴാമത് കുടുംബ സംഗമത്തിനൊരുങ്ങുന്നു

വ്യക്തിത്വ വികസന ക്ലാസും വില്ലടിച്ചാന്‍ പാട്ടും നാടകവുമായി റാന്നി മലയാളി അസോസിയേഷന്‍ ഏഴാമത് കുടുംബ സംഗമത്തിനൊരുങ്ങുന്നു

ബ്രിട്ടണില്‍ കന്യാസ്ത്രീയാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍

ബ്രിട്ടണില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ കന്യാസ്ത്രീകളാകാന്‍ മുന്നോട്ടു വരുന്നുണ്ടെന്ന് പഠനം. അനുസരണയുടെയും മിതത്വത്തിന്റെയും ദൈവ വേലയുടെയും ജീവിതം നയിക്കുന്നതിനായി നിരവധി സ്ത്രീകളാണ് ആഢംബര ആധുനിക ജീവിത സൗകര്യങ്ങള്‍ ഉപേക്ഷിച്ച് കന്യാസ്ത്രീകളാകാന്‍ എത്തുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ടെസ്‌കോ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തില്‍

റീടെയില്‍ സ്ഥാപനമായ ടെസ്‌കോ കടുത്ത സാമ്പത്തിക നഷ്ടത്തില്‍. ഏറ്റവും ഒടുവിലായി പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് ടെസ്‌കോ 6.4 ബില്യണ്‍ പൗണ്ടിന്റെ നഷ്ടത്തിലാണെന്നാണ്. ടെസ്‌കോയുടെ 96 വര്‍ഷ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്. കമ്പനി മുന്‍കൂട്ടി പ്രവചിച്ചിരുന്നതിലും ഭീകരമായിട്ടാണ് ടെസ്‌കോയുടെ നഷ്ടം വര്‍ദ്ധിച്ചത്.