1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2019

സ്വന്തം ലേഖകന്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ അക്കൗണ്ടബിലിറ്റി കോടതി 11 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. തിങ്കളാഴ്ചയാണ് എന്‍എബി ടീം ഇസ്‌ലാമബാദിലെ സര്‍ദാരിയുടെ വസതിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ഇന്നലെ അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി മുഹമ്മദ് അര്‍ഷാദ് മാലികിനെ അദ്ദേഹം 11 ദിവസത്തേക്കു റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഈ മാസം 21നു സര്‍ദാരിയെ വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്നും ജഡ്ജി നിര്‍ദേശിച്ചു. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സര്‍ദാരി ബിനാമി അക്കൗണ്ടുകള്‍ തുറന്നതെന്ന് എന്‍എബി പ്രോസിക്യൂട്ടര്‍ മുസാഫര്‍ അബ്ബാസി കോടതിയില്‍ ബോധിപ്പിച്ചു.

സര്‍ദാരിയും സഹോദരി ഫര്യാല്‍ തല്‍പ്പുരും ചേര്‍ന്ന് ബിനാമി അക്കൗണ്ടുകളിലൂടെ 15 കോടി രൂപയുടെ അനധികൃത ബാങ്ക് ഇടപാടുകള്‍ നടത്തിയെന്നാണ് കേസ്. ഫര്യാലിനെതിരേയും വാറന്റുണ്ടായിരുന്നെങ്കിലും അറസ്റ്റ് ചെയ്തില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല