1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2015

സ്വന്തം ലേഖകന്‍: സൗദിയില്‍ വീട്ടുടമയായ സ്ത്രീയുടെ ക്രൂര പീഡനത്തെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരിയുടെ കാഴ്ച പോയി. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് കാഴ്ച നഷ്ടമാകാന്‍ കാരണം. സൗദിയില്‍ വീട്ടുജോലിക്കാര്‍ക്കെതിരെയുള്ള പീഡനം പതിവു വാര്‍ത്തയാകുന്നു എന്ന ആരോപണങ്ങള്‍ക്കിടയിലാണ് പുതിയ സംഭവം.

വീട്ടുടമയായ സ്ത്രീയുടെ അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായ ജോലിക്കാരിയുടെ കാഴ്ചയാണ് നഷ്ടമായത്. ചൊവ്വാഴ്ചയാണ് ഇന്തൊനേഷ്യക്കാരിയായ സ്ത്രീയെ വീട്ടുടമയായ സൗദി സ്ത്രീയും മകളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. വീട്ടുജോലിക്കാരി സ്ത്രീയുമായി വഴക്കിട്ടതാണ് സംഭവങ്ങളുടെ തുടക്കം.

വഴക്കു മൂത്തപ്പോള്‍ മൂര്‍ച്ചയില്ലാത്ത ഒരു വസ്തുകൊണ്ട് തലയില്‍ പല തവണ ആഞ്ഞടിച്ചു.തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ കാഴ്ച നഷ്ടമായി. ഇവരെ തബൂക്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

തമിഴ്‌നാട് സ്വദേശിയായ വീട്ടുജോലിക്കാരി സൗദി അറേബ്യയില്‍ ആക്രമിയ്ക്കപ്പെട്ടിട്ട് ഏറെക്കാലമാകും മുമ്പാണ് പുതിയ സംഭവം. വീട്ടുജോലിക്കാരിയുടെ വീസയില്‍ എത്തിയ തമിഴ് സ്ത്രീയുടെ കൈ വീട്ടുടമ വെട്ടി മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്രൂരതയുടെ മറ്റൊരു കഥ പുറത്തായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.