1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2018

സ്വന്തം ലേഖകന്‍: വിദ്ഗധ തൊഴിലാളികള്‍ക്കുള്ള ടയര്‍ 2, വിദ്യാര്‍ഥികള്‍ക്കുള്ള ടയര്‍ 4 വീസ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കാന്‍ ബ്രിട്ടന്‍; ഇന്ത്യന്‍ ഐടി വിദഗ്ദര്‍ക്ക് നേട്ടമാകും. വിദഗ്ദ തൊഴിലാളികളായി പരിഗണിക്കുന്ന വിദേശികള്‍ക്ക് വീസ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുന്നതടക്കം ഇമിഗ്രേഷന്‍ നയത്തില്‍ മാറ്റം വരുത്താന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഇന്ത്യയിലെ ഐടി വിദഗ്ധരടക്കമുള്ളവര്‍ക്കു ഗുണം ചെയ്യുന്നതാണു നീക്കം. വിദഗ്ധതൊഴില്‍ ചെയ്യുന്നവര്‍ക്കു പ്രതിമാസം അനുവദിക്കാവുന്ന വീസകളുടെ എണ്ണം വര്‍ധിപ്പിക്കാനാണു ശുപാര്‍ശ. ഇതോടെ, ബ്രിട്ടിഷ് കമ്പനികള്‍ക്ക് കൂടുതല്‍ പ്രഫഷനലുകളെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നു കൊണ്ടുവരാന്‍ അവസരമൊരുങ്ങും. ജൂലൈ ആറു മുതല്‍ പുതുക്കിയ നയം പ്രാബല്യത്തില്‍ വരും.

പ്രതിമാസം 1600 വീസകള്‍ എന്നതാണ് വിദഗ്ധ തൊഴിലുകളുടെ കാര്യത്തില്‍ (ടയര്‍ 2) നിലവിലുള്ള പരിധി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെ ഈ പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴി!ഞ്ഞു. ആരോഗ്യമേഖലയിലെ വിദഗ്ധരുടെ കുറവ് പരിഹരിക്കാനാണ് ഈ നടപടി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടണില്‍ പ്രവേശനം അനുവദിക്കുന്ന ടയര്‍ 4 വിസ ചട്ടങ്ങളില്‍ ഇളവ് വരുത്താനും തീരുമാനമായി. എന്നാല്‍ ഇളവ് അനുവദിക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. രാജ്യത്തിനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് കുടിയേറ്റ നയങ്ങളില്‍ രാജ്യം ഇളവ് വരുത്തുന്നത്.

യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ചൈന, ബഹ്‌റൈന്‍, സെര്‍ബിയ തുടങ്ങി 25 രാജ്യങ്ങളാണ് പട്ടികയില്‍ ഇടംപടിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടണില്‍ സ്റ്റുഡന്റ്‌സ് വിസയില്‍ പ്രവേശനം കിട്ടുന്നതിനുള്ള വിദ്യാഭ്യാസ, ഭാഷ, സാമ്പത്തിക നിബന്ധനകളില്‍ ഇളവ് വരുത്താനാണ് പാര്‍ലമെന്റിന്റെ തീരുമാനം. ‘ലോ റിസ്‌ക്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ രാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ ഇളവ് നല്‍കുന്നതെന്ന് യുകെ ഹോം ഓഫീസ് അറിയിച്ചു. 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.