1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2020

സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ സ്കൂൾ ജീവനക്കാർക്കും കുടുംബങ്ങൾക്കും വാക്സിൻ നൽകാൻ അനുമതി. കൊവിഡ് മുന്നണിപ്പോരാളികൾക്ക് അടിയന്തരമായി വാക്സിൻ നൽകാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സ്കൂൾ ജീവനക്കാർക്കും കുടുംബങ്ങൾക്കും നൽകുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

സ്കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരും കുടുംബങ്ങളും ഇതിനായി സെപ്റ്റംബർ 24-ന് മുൻപ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നും സ്കൂളുകൾക്ക് ലഭിച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. സെപ്റ്റംബർ 15-നാണ് കൊവിഡ് മുന്നണിപ്പോരാളികൾക്ക് അടിയന്തര വാക്സിൻ ലഭ്യമാക്കുന്നത് സംബന്ധിച്ച് അറിയിപ്പുവന്നത്.

ചൈനീസ് മരുന്ന് നിർമാണ സ്ഥാപനമായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പാണ് വാക്സിൻ നിർമിച്ചിരിക്കുന്നത്. അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ജി – 42’ ഹെൽത്ത് കെയറിന്റെ സഹകരണത്തോടെയാണ് പരീക്ഷണങ്ങൾ.

വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാംഘട്ടം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോൾ പ്രതീക്ഷ നൽകുന്ന ഫലങ്ങളാണ് ലഭിക്കുന്നത്. വിധേയരായവരിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെ കണ്ടെത്തിയിട്ടില്ല. മാത്രമല്ല ആന്റിബോഡി ഉത്പാദനം തൃപ്തികരവുമാണ്. 31,000 പേർ ഇതിനകം പരീക്ഷണത്തിന്റെ ഭാഗമായി.

അബുദാബി ആരോഗ്യവകുപ്പ് ചെയർമാൻ അബ്ദുല്ല അൽ ഹമദ്, ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ. ജമാൽ അൽ കാബി എന്നിവരിലാണ് മൂന്നാം ഘട്ട വാക്സിൻ പരീക്ഷണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞദിവസം ആരോഗ്യമന്ത്രി അബ്ദുൽ റഹ്മാൻ അൽ ഒവൈസും പരീക്ഷണത്തിന്റെ ഭാഗമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.