1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2019

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ധനമന്ത്രിക്കെതിരെ പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകയെ പിടലിക്കു പിടിച്ചു തള്ളി പുറത്താക്കിയ ജൂനിയര്‍ വിദേശകാര്യ മന്ത്രി മാര്‍ക്ക് ഫീല്‍ഡിനെ സസ്‌പെന്‍ഡ് ചെയ്തു. ടിവിയില്‍ ദൃശ്യം കണ്ടശേഷം പ്രധാനമന്ത്രി തെരേസാ മേയാണ് മന്ത്രിക്കെതിരെ നടപടിയെടുത്തത്.

ലണ്ടനിലെ മാന്‍ഷന്‍ ഹൗസില്‍ ധനമന്ത്രി ഫിലിപ് ഹാമണ്ട് പ്രസംഗിക്കുമ്പോള്‍ ഏതാനും വനിതകള്‍ മുദ്രാവാക്യം മുഴക്കി പ്രസംഗം തടസ്സപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു ധനമന്ത്രാലയം പരിസ്ഥിതി അനുകൂല നിലപാടെടുക്കുന്നില്ലെന്നാരോപിച്ച് ഗ്രീന്‍പീസ് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു സംഭവം.

ഇതിനിടെ മന്ത്രി ക്ഷുഭിതനായി സ്ത്രീയെ പിടിച്ചു തള്ളുകയായിരുന്നു. മന്ത്രിയുടെ നടപടിക്കെതിരെ ബ്രിട്ടനില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. മന്ത്രി മാര്‍ക്ക് ഫീല്‍ഡ് പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല