1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2020

സ്വന്തം ലേഖകൻ: ഇടിമിന്നലിൽനിന്നു വിമാനം അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്ത്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പാണ് വിമാനത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടൽ. ഒരേ സമയമുണ്ടായ 3 ഇടിമിന്നലിൽ അകപ്പെടുന്നതും നിമിഷങ്ങൾക്കുള്ളിൽ രക്ഷപെടുന്നതും വിഡിയോ കാണാം.

മൂടിക്കെട്ടിയ കാലാവസ്ഥയിലായിരുന്നു വിമാനത്തിന്റെ ലാൻഡിങ്. വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് ഉദ്ഭവിച്ചു വരുന്ന മൂന്ന് ഇടിമിന്നലുകളാണ് വിമാനത്തിൽ പതിക്കുന്നത്.

ആർക്കുമൊരു അപകടവും ഉണ്ടാകരുതെന്നാണ് പ്രാർഥിച്ചതെന്ന് ദൃശ്യം കണ്ടവർ പറയുന്നു. അതേസമയം, സംഭവത്തില്‍ യാത്രികർക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നാണു റിപ്പോർട്ടുകൾ. സംഭവത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ വിമാനത്താവള അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.