1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2015

സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ദിവസേന 100 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു, സ്ത്രീകള്‍ക്കു നേരെ ഒരു ദിവസം 364 ലൈംഗിക അതിക്രമങ്ങള്‍, ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. രാജ്യത്താകെ 36,735 ബലാത്സംഗ കേസുകളാണ് 2014 ല്‍ റിപ്പോര്‍ട്ട് ചെയ്തത്.

മധ്യപ്രദേശിലാണ് കൂടുതല്‍. 5,076 എണ്ണം. കേരളത്തില്‍ 1,347 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലക്ഷദ്വീപാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടം. ഒരു ബലാത്സംഗക്കേസാണ് ഇവിടെയുണ്ടായത്. രാജസ്ഥാന്‍ (3,759), ഉത്തര്‍ പ്രദേശ് (3,467), മഹാരാഷ്ട്ര (3,438), ഡല്‍ഹി (2,096) എന്നിവയാണ് മധ്യപ്രദേശിന് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.

എന്‍.സി.ആര്‍.ബി.യുടെ രേഖകളനുസരിച്ച് സ്ത്രീകള്‍ക്കുനേരേയുള്ള മറ്റ് ലൈംഗികാതിക്രമങ്ങളുടെ പട്ടികയില്‍പ്പെടുന്ന 1,32,939 കേസുകളാണ് 2014ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിലും മധ്യപ്രദേശാണ് (15,170 കേസുകള്‍) ഒന്നാമത്. നാലുകേസുകളുള്ള ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍. മഹാരാഷ്ട്ര (15,029), രാജസ്ഥാന്‍ (10,149), ആന്ധ്ര പ്രദേശ് (8,322), ഡല്‍ഹി (7,849), ബിഹാര്‍ (2,252) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഓരോവര്‍ഷവും കൂടിക്കൂടിവരുന്നതായാണ് കണക്കുകള്‍. 2004 ല്‍ രാജ്യത്താകെ 18,233 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടടുത്തവര്‍ഷങ്ങളില്‍ ഇത് പടിപടിയായി കൂടി. 2013 ലെ എന്‍.സി.ആര്‍.ബി. രേഖകളനുസരിച്ച് 33,707 കേസുകളാണുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.