1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2011

തുടര്‍ച്ചയായ രണ്ടു പരാജയത്തിനു ശേഷം നടന്ന അഭിമാനക്കളിയില്‍ കൊച്ചിയുടെ കൊമ്പന്മാര്‍ക്ക് കന്നി ജയം.അതും സച്ചിന്‍ നേതൃത്വം നല്‍കിയ മുംബൈയുടെ വമ്പന്‍മാര്‍ക്കെതിരെ.സച്ചിന്‍ നേടിയ ആദ്യ IPL സെഞ്ചുറി പാഴായ മത്സരത്തില്‍ കൊച്ചിന്‍ ടസ്ക്കെഴ്സ് നേടിയത് 8 വിക്കറ്റിന്റെ ആധികാരിക വിജയമാണ് .ടോസ് നേടിയ കൊച്ചി ബൌളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 2 വിക്കറ്റ് നഷ്ട്ടത്തില്‍ 182 റണ്‍സെടുത്തു.സച്ചിന്‍ (100 ) റായിഡു (53 ) എന്നിവരുടെ മികച്ച പ്രകടനമാണ് മികച്ച സ്കോര്‍ നേടാന്‍ മുംബൈ ടീമിനെ സഹായിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ഒരോവര്‍ ബാക്കി നില്‍ക്കെ 2 വിക്കറ്റ് നഷ്ട്ടത്തില്‍ ലക്‌ഷ്യം കണ്ടു. മക്കല്ലം(81)ജയവര്‍ധനെ (56)ജഡെജ(25) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് കൊച്ചിയെ വിജയത്തിലെത്തിച്ചത്.മക്കല്ലം ആണ് മാന്‍ ഓഫ് ദി മാച്ച്. ശ്രീശാന്ത് ഇന്ന് കളിച്ചില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.