1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2011


വമ്പന്മാരെ വീഴ്ത്തുന്ന കൊമ്പന്മാര്‍ തന്നെയാണ് തങ്ങളെന്ന് കൊച്ചി ടസ്‌കേഴ്‌സ് വീണ്ടും തെളിയിച്ചു. ടസ്‌കേഴ്‌സിന്റെ കുതുപ്പിനു മുന്നില്‍ മറ്റൊരു വമ്പന്‍ കൂടി അടിയറവു സമ്മതിച്ചു. കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍ ഹോം ടീമായ നൈറ്റ് റൈഡേഴ്സ് ആണ് ടസ്‌കേഴ്‌സിനു മുന്നില്‍ കൊമ്പുകുത്തിയത്.കഴിഞ്ഞ രണ്ടു കളികളില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെയും ചെന്നെ സൂപ്പര്‍ കിങ്ങ്സിനെയും കൊച്ചി തോല്‍പ്പിച്ചിരുന്നു.അവസാന ഓവര്‍ വരെ ആവേശം മുറ്റി നിന്ന മത്സരത്തില്‍ ആറു റണ്‍സിനാണ് നാലു കളികളില്‍ മൂന്നും ജയിച്ച് ഒന്നാം സ്ഥാനത്തു നിന്ന കൊല്‍ക്കത്തയെ കൊച്ചി കീഴടക്കിയത്.

ടോസ് നേടിയ കൊല്‍ക്കത്ത കൊച്ചിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്പിന്നിനെ തുണച്ച പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ 7 വിക്കറ്റ് നഷ്ട്ടത്തില്‍ 132 റണ്‍സെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ കോല്‍ക്കത്തയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റിനു 126 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.