1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2011

ലണ്ടന്‍: ട്രാന്‍സ്ഫറുകളും ചേക്കേറലുകളും കൊണ്ട് പേരുകേട്ട ഫുട്‌ബോള്‍ ലോകത്തിന് പുതിയൊരു വാര്‍ത്തകൂടി. ആന്‍ഡര്‍ലെറ്റിന്റെ യുവതാരം അദ്‌നാന്‍ ജനുസാജാണ് പ്രീമിയര്‍ ലീഗ് അതികായരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേക്കേറാന്‍ പോകുന്നത്.

വെറും പതിനാറുവയസ് മാത്രം പ്രായമുള്ള അദ്‌നാന് ക്ലബ് ഓഫര്‍ നല്‍കിയിരിക്കുന്നത് അഞ്ചുലക്ഷത്തി അമ്പതിനായിരം പൗണ്ടാണെന്നാണ് റിപ്പോര്‍ട്ട്. നാലുവര്‍ഷത്തേക്കുള്ള കരാറിലാണ് അദ്‌നാനും ക്ലബ്ബും തമ്മില്‍ ഒപ്പിട്ടതെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെറിയ പ്രായത്തിനുള്ളില്‍ തന്നെ കാല്‍പ്പന്തുകളിയില്‍ പ്രാവീണ്യം തെളിയിച്ച താരമാണ് അദ്‌നാന്‍. ഭാവിയിലെ ഡേവിഡ് ബെക്കാം എന്ന പേരിലാണ് ഈ മിഡ്ഫീല്‍ഡര്‍ അറിയപ്പെടുന്നത്.

ആസ്റ്റണ്‍ വില്ല, ചെല്‍സി എന്നീ ടീമുകളുമായെല്ലാം ബന്ധപ്പെടുത്തി അദ്‌നാന്റെ പേര് കേട്ടിരുന്നെങ്കിലും യുണൈറ്റഡുമായി കരാര്‍ ഉറപ്പിക്കുകയായിരുന്നുവെന്ന് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.