1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2011


വിശ്വക്രിക്കറ്റില്‍ ഇന്ത്യയുടെ പട്ടാഭിഷേകം നടത്തിയ പന്തിന് 64 ലക്ഷം രൂപ. ശ്രീലങ്കക്കെതിരെയുള്ള ലോകകപ്പ് ഫൈനലില്‍ വിജയറണ്‍ നേടിക്കൊണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി സിക്‌സര്‍ തൂക്കിയ പന്ത് ലേലം വെച്ചപ്പോഴാണ് വന്‍തുക ലഭിച്ചത്.

100 ഓളം പേര്‍ പങ്കെടുത്ത ലേലത്തില്‍ ഓണ്‍ലൈന്‍ കമ്പനിയായ സിഫിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാജു വേഗസ്‌ന 64 ലക്ഷം രൂപയ്ക്ക് പന്ത് സ്വന്തമാക്കി.

സിഫിയിലെ ജീവനക്കാര്‍ക്കായി ഈ പന്ത് സമര്‍പ്പിക്കുകയാണെന്ന് രാജു പറഞ്ഞു.അവിസ്മരണീയമായ സിക്‌സര്‍ പായിച്ചു കൊണ്ട് ധോനി ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചു. വിജയപ്പന്ത് സ്വന്തമാക്കാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.