1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2011

ഫ്രഞ്ച്‌ ഓപ്പണ്‍ വനിതാ സിംഗിള്‍സ്‌ കിരീടം ചൈനയുടെ നാ ലീ സ്വന്തമാക്കി. ടെന്നീസ്‌ ലോകത്തെ അമ്പരപ്പിച്ച കുതിപ്പിലൂടെയാണ് നാ ലീ നിലവിലുള്ള ചാമ്പ്യന്‍ ഷിയാ വോണിനെ പരാജയപ്പെടുത്തിയത്‌. സ്കോര്‍ 6-4, 7 -6 . ലിയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്റ്സ്ലാം ഫൈനലാണിത്‌. ഓസ്ട്രേലിയന്‍ ഓപ്പണില്‍ റണ്ണറപ്പായ ലി കിം ക്ലിസ്റ്റേഴ്സിനോട്‌ പരാജയപ്പെട്ടിരുന്നു.ഈ വിജയത്തോടെ ചൈനക്കാരിയായ നാ ലി ഏഷ്യയുടെ ആദ്യ ഗ്രാന്റ്സ്ലാം കിരീട ജേതാവായിരിക്കുകയാണ്

ആദ്യ സെറ്റ് 6-4 സ്വന്തമാക്കി മേല്‍കൈ നേടിയ ലീക്കെതിരെ ശക്തമായ പോരാട്ടമാണ് ഷിയാവോണ്‍ രണ്ടാം സെറ്റില്‍ കാഴ്ചവെച്ചത്. വാശിയേറിയ രണ്ടാം സെറ്റ് ട്രൈബ്രേക്കറിലാണ് ലീ നേടിയത്. സ്‌കോര്‍ 6-6 എന്ന നിലയില്‍ നിന്നും ഗെയിമിന്റെ നിര്‍ണായക ഘട്ടത്തില്‍ ഉജ്ജ്വ ഫോമിലേക്ക് ഉയര്‍ന്ന ലീ എതിരാളിയെ ട്രൈബ്രേക്കറില്‍ 7-0 ത്തിന് അടിയറവു പറയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.