1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2011

കൊച്ചിയുടെ കൊമ്പന്മാര്‍ക്ക് മുന്നില്‍ കൊല്‍ക്കത്ത വീണ്ടും വീണു.കൊച്ചിയില്‍ ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ കൊച്ചി ടസ്ക്കെഴ്സ് 17 റണ്‍സിനു വിജയിച്ചു.14 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത മലയാളി താരം റൈഫിയാണ് കൊച്ചി വിജയത്തിന് ചുക്കാന്‍ പിടിച്ചത്.അടുത്തടുത്ത ബോളുകളില്‍ കല്ലിസിനെയും ഗംഭീറിനെയുമാണ് റൈഫി പുറത്താക്കിയത്.4 ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത മലയാളി താരം പ്രശാന്തും ബൌളിങ്ങില്‍ തിളങ്ങി.ഈ ജയത്തോടെ പത്തു കളിയില്‍ അഞ്ചും ജയിച്ച കൊച്ചി പോയിന്റ്‌ നിലയില്‍ അഞ്ചാമതെത്തി.

ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ 5 വിക്കറ്റ് നഷ്ട്ടത്തില്‍ 156 റണ്‍സെടുത്തു.ജയവര്‍ധന(55 ) ഹോഡ്ജ് (35 ) ക്ളിങ്ങേര്‍ (29 ) പട്ടേല്‍ (21 ) എന്നിവര്‍ കൊച്ചി ബാറ്റിംഗ് നിരയില്‍ തിളങ്ങി.ബ്രെറ്റ് ലീ എറിഞ്ഞ അവസാന ഓവറില്‍ ഹോഡ്ജ് അടിച്ചു കൂട്ടിയ 22 റണ്‍സാണ് കൊച്ചി ഇന്നിങ്ങ്സിനു അടിത്തറ പാകിയത്‌.ഹോഡ്ജ് ആണ് മാന്‍ ഓഫ് ദി മാച്ച്

മറുപടി ബാറ്റിങ്ങിനിറങ്ങിയ കോല്‍ക്കത്ത 20 ഓവറില്‍ 7 വിക്കറ്റിനു 139 റണ്‍സെടുത്തു.മോര്‍ഗന്‍ (66 ) കല്ലിസ് (45 ) എന്നിവര്‍ മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയെങ്കിലും ഫലം കണ്ടില്ല.ടോസ് നേടിയ കൊല്‍ക്കത്ത ബൌളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.