1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2011


ലോകകപ്പ് ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ പത്തുവിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ സെമിയില്‍ കടന്നു. നായകന്‍ ശാഹിദ് അഫ്‌രീദിയുടെ നേതൃത്വത്തില്‍ പാക് ബൗളര്‍മാര്‍ കരീബിയന്‍ ബാറ്റിങ്ങിനെ43.3 ഓവറില്‍ 112 റണ്‍സിന് വരിഞ്ഞ് മുറുക്കിയപ്പോള്‍ ടൂര്‍ണമെന്റില്‍ ആദ്യമായി താളം കണ്ടെത്തിയ പാക് ഓപണര്‍മാര്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 29.1 ഓവര്‍ ബാക്കിയിരിക്കെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

നാലു വിക്കറ്റ്മായി അഫ്‌രീദി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കമ്രാന്‍ അക്മല്‍ 47ഉും മുഹമ്മദ് ഹഫീസ് 61 റണ്‍സും നേടി. വിന്‍ഡീസ് നിരയില്‍ ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ പുറത്താവാതെ 44 റണ്‍സ് നേടി ടോപ് സ്‌കോററായി.

നാളത്തെ ഇന്ത്യ-ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയികളെയാണ് പാകിസ്താന്‍ സെമിയില്‍ നേരിടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.