1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2011


ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നല്‍കാവുന്ന ഏറ്റവും വിലയേറിയ സമ്മാനം 2011 ലോകകപ്പ് ആണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു.

ഇന്ത്യയെന്നല്ല ലോകം തന്നെ ആരാധിക്കുകയും, സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു ക്രിക്കറ്റ് താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 1992 മുതല്‍ അഞ്ചു ലോകകപ്പ് ക്രിക്കറ്റ് മത്സരത്തെ പ്രതിനിധീകരിച്ച ആളാണ് അദ്ദേഹം.

ഇനിയും അദ്ദേഹത്തോടൊപ്പം ലോകകപ്പ് കളിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അത് പ്രായോഗികമല്ലെന്ന് അറിയാം. അതുകൊണ്ട് തന്നെ സച്ചിന് നല്‍കാവുന്ന സമ്മാനം ഈ ലോകകപ്പ് നേടുകയെന്നതാണ്-ധോണി പറഞ്ഞു.

ലോകകപ്പ് നേടാന്‍ കഴിയുന്ന ഒരു ടീമിനെയാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നതെന്നും ധോണി വിലയിരുത്തി. പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് ആയ റീബോകിന്റെ ഒരുചടങ്ങില്‍ സംസാരിക്കുകയായിരുന്നു ധോണി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.