1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2012

സൗത്ത് വെയ്ല്‍സിലെ മലയാളി ക്രൈസ്തവ സമൂഹം അസാദ്ധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാശ്ലീഹായുടെ തിരുനാള്‍ ഒക്ടോബര്‍ 28ന് സ്വാന്‍സിയിലെ ജെന്‍ഡോര്‍സ് ഹോളി ക്രോസ് ദേവാലയത്തില്‍ വച്ച് ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. അതൊടൊപ്പം നീത്ത് സെന്റ് ജോസഫ് ദേവാലയത്തില്‍ നിന്നും കാര്‍ഡിഫ് സെന്റ് ജോസഫ് ദേവാലയത്തിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. ആംബ്രോസ് മാളിയേക്കലിന് യാത്രയയപ്പും ഉണ്ടായിരിക്കുന്നതാണ്.

തിരുനാള്‍ ദിവസം നാലിന് തിരുനാള്‍ റാസയും തുടര്‍ന്ന ലദീഞ്ഞ്, നൊവേനയും ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. സിറിള്‍ തടത്തില്‍, ഫാ. സജി അപ്പോഴിപറമ്പില്‍ – 01792586454 എന്ന നമ്പരില്‍ ബന്ധപ്പെടണം.

പള്ളിയുടെ വിലാസം:
Holy cross church,
upper kings head road,
Gendros,swansea SA5 8BR.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.