1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2012

മിഡ്‌ലാന്റ്‌സിലെ ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകയുടെ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. സെന്റ് എഡ്ബര്‍ഗ്ഗ്‌സ് പാരീഷ് ചര്‍ച്ച് ഹാളില്‍ വച്ച് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ ആയിരുന്നു ആഘോഷങ്ങള്‍. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാകായിക മത്സരങ്ങള്‍ ഓണാഘോഷത്തിന് കൊഴുപ്പേകി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി നടത്തിയ വടംവലി മത്സരം കാണികളില്‍ ആവേശമുണര്‍ത്തി. തുടര്‍ന്ന് ഏറ്റവും നല്ല രീതിയില്‍ അണിഞ്ഞൊരുങ്ങി വന്ന കുടുംബത്തിനായി നടത്തിയ മത്സരം വ്യത്യസ്തമായി.

തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. ഉച്ചയ്ക്ക് ശേഷം നടന്ന കലാപരിപാടികള്‍ ഇടവക പ്രസിഡന്റ് ഡോ. സണ്ണി തോമസ്സ് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. കേരളീയ വേഷത്തില്‍ അണിനിരന്ന സദസ്സ് വഞ്ചിപ്പാട്ടിന്റേയും ആര്‍പ്പുവിളികളുടേയും ആരവത്തോടെ മാവേലി മന്നനെ വരവേറ്റു. സജി, റ്റോബി, അനില്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി ജിബോയ് ജോര്‍ജ്ജ് നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.