1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2020

സ്വന്തം ലേഖകൻ: വിവാഹവിശേഷങ്ങളും കല്യാണക്കത്തുകളുമൊക്കെ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വാർത്തയാവാറുണ്ട്, ജോർദാനിൽ നിന്നുള്ള ഈ വിവാഹവാർത്ത ശ്രദ്ധ നേടുന്നത് വരന്റെ പ്രായം കൊണ്ടാണ്.

103 വയസുകാരനാണ് ഈ വിവാഹവാർത്തയിലെ ‘പുതുമണവാളൻ’. ജോർദ്ദാനിലെ സ്വമാ ബർവാ പ്രവിശ്യയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ഈ അപൂർവ്വ വിവാഹം നടന്നത്. അൽ ഹാജ് ആരിഫ് അർജദായ എന് വൃദ്ധനാണ് നാൽപ്പത്തിയൊൻപതുകാരിയെ വിവാഹം ചെയ്തിരിക്കുന്നത്.

നാലു മാസം മുൻപാണ് ആദ്യ ഭാര്യ മരിക്കുന്നത്. ഏകാന്തത സഹിക്കാനാവാതെയാണ് രണ്ടാം വിവാഹത്തിന് അൽ ഹാജ് ഒരുങ്ങുന്നതെന്നാണ് വാർത്ത. ആദ്യത്തെ വിവാഹത്തിൽ പതിനൊന്നു മക്കളും ഇയാൾക്കുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.