1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2011

വിവാഹത്തിനൊക്കെ ഒരു പ്രായമുണ്ട്, അത് നടക്കേണ്ടപ്പോള്‍ നടക്കണം എന്നൊക്കെയാണ് പൊതുവേ നമ്മള്‍ പറയാറുള്ളത്.

എന്നാല്‍ വിവാഹത്തിന് അങ്ങനെ പ്രായത്തിന്റെ കണക്കൊന്നുമില്ലെന്നാണ് മലേഷ്യക്കാനായ 110കാരന്‍ അഹമ്മദ് മുഹമ്മദ് ഇസയുടെ പക്ഷം. അതുകൊണ്ടുതന്നെയാണ് ഇസ ഈ നൂറ്റിപത്താം വയസ്സില്‍ ഒരു വിവാഹത്തിന് ഒരുങ്ങുന്നത്.

നേരത്തേ അഞ്ച് കല്യാണം കഴിച്ച ഇദ്ദേഹത്തിന് ഇരുപത് പേരക്കുട്ടികളും അവരുടെ 40 മക്കളും എല്ലാം അടങ്ങുന്ന വലിയൊരു കുടുംബമുണ്ട്.

പക്ഷേ എന്തുപറയാന്‍ ഇത്രയും കുടുംബാംഗങ്ങള്‍ക്കിടയിലും താന്‍ തനിച്ചാണെന്ന തോന്നലും സങ്കടവും ഇസയുടെ മനസ്സില്‍ കലശലായ പ്രശ്‌നങ്ങളുണ്ടാക്കുന്നു. പിന്നീട് മറ്റൊന്നും ആലോചിച്ചില്ല വീണ്ടും ഒന്നു കെട്ടിക്കളയാമെന്ന് തീരുമാനിച്ചു. ഇതിനായി ഒരു പ്രാദേശിക പത്രത്തില്‍ പരസ്യവും നല്‍കി.

വിവാഹം ചെയ്താല്‍ പചകവും തുണിയലക്കലുമുള്‍പ്പെടെ തന്റെ കാര്യങ്ങളൊക്കെ നോക്കാന്‍ ഒരാളെക്കിട്ടുമല്ലോയെന്നാണ് ഇസയുടെ ചിന്ത. ഈ നൂറ്റിപ്പത്തുകാരന് എവിടുന്നു പെണ്ണുകിട്ടാനെന്ന് വിചാരിച്ചവരായിരിക്കും ഏറെയും പക്ഷേ ഇസയ്ക്കും പെണ്ണുകിട്ടി ഒരു 82കാരി, സന്‍ഹ അഹമ്മദ്.

ഇവുരടെ ഭര്‍ത്താവ് 30വര്‍ഷം മുമ്പ് മരിച്ചതാണ്, ഈ ബന്ധത്തില്‍ ഒന്‍പത് മക്കളും ഇവര്‍ക്കുണ്ട്. ഇസയുടെ ആദ്യത്തെ നാലുഭാര്യമാരും മരിച്ചുപോയി. അഞ്ചാമത്തെയാളെ ഇസ ഉപേക്ഷിച്ചതാണ്. എന്തായാലും ഇസയുടെ പരസ്യം കണ്ട് സന്‍ഹ മറുപടി അയച്ചതോടെ കാര്യങ്ങളെല്ലാം വേഗത്തിലായി.

ചെറുക്കനും പെണ്ണിനും പരസ്പരം ഇഷ്ടമാവുകയും ചെയ്തു. ഇനിയുള്ള കാര്യങ്ങള്‍ മക്കള്‍ തമ്മില്‍ ആലോചിച്ചു നടത്താനാണ് തീരുമാനം.

ഇസയ്ക്കു മരിച്ചുപോയ തന്റെ ഭര്‍ത്താവിന്റെ ഛായയുണ്ടെന്നും ഇരുവര്‍ക്കും ഒരേ പേരാണെന്നുമാണ് സന്‍ഹ പറയുന്നത്. അതുകൊണ്ടാണ് താന്‍ ഇസയെ കല്യാണം കഴിയ്ക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.