1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2012

സഖറിയ പുത്തന്‍കളം

”യഹോവായിരേ കാത്തലിക് കണ്‍വന്‍ഷന്‍ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച്ച നോട്ടിങ്ങ്ഹാമില്‍ നടക്കും. ഒന്‍പതിനായിരത്തിലധികം വിശ്വാസികള്‍ സംബന്ധിക്കും. കണ്‍വെന്‍ഷന് മുന്നോടിയായിട്ടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ യുകെയിലെങ്ങും സജീവമാണ്.

ഫാ. സോജി ഓലിക്കലിന്‍െറ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിലെ പ്രാര്‍ഥനാ കൂട്ടായ്മകള്‍ മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നു. ബാല്‍സാല്‍ കോമണിലെ ബ്ലസ്ഡ് ഗ്രിസോള്‍ഡ് റോബര്‍ട്ട് ചര്‍ച്ചില്‍ 24 മണിക്കൂറും നിത്യാരാധന നടന്നുവരുന്നു.

ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കംപറമ്പില്‍ നയിക്കുന്ന കണ്‍വന്‍ഷനില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തും.

കണ്‍വന്‍ഷന്‍ സെന്‍റിലേക്ക് പ്രവേശനം സൌജന്യപാസ്സ് മൂലം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.