എ. പി. രാധാകൃഷ്ണന്
സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പന്റെ തങ്കശോഭ കലര്‍ന്ന വിഗ്രഹം കണ്കുളിര്കേ കണ്ട് നാരായണ നാമം ജപിച്ച് മഹാത്മാകള്‍ ഒരു സത്സംഗം കൂടി ധന്യമാക്കി. ഇതുവരെ നടന്ന സത്സംഗങ്ങളില്‍ നിന്നും വ്യതസ്തമായി നാട്ടില്‍ നിന്നും പ്രത്യേകം തയാറാക്കി കൊണ്ടുവന്ന ചതുര്ബാഹുസ്വരൂപിയായ ശ്രീ ഗുരുവായൂരപ്പന്റെ വിഗ്രഹം ആണ് ഇത്തവണ പൂജക്കായി തയ്യാറാക്കിയിരുന്നത്. ഇനിമുതല്‍ എല്ലാ പൂജകള്‍ക്കും ശ്രീ ഗുരുവായൂരപ്പന്റെ വിഗ്രഹം ആയിരിക്കും ഉപയോഗിക്കുക. വിഷു ആഘോഷങ്ങള്‍ക്കായി നാടിന്റെ നാനാ ഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന ഭക്തര്‍ക്ക് അനുഗ്രഹ വര്‍ഷം ചൊരിയുന്നതായിരുന്നു വിഗ്രഹദര്‍ശനം.
പതിവുപോലെ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജനയോടെ ആരംഭിച്ച പരിപാടിയില്‍ കണ്ണന്, സദാനന്ദന്, സന്തോഷ്, ജയലക്ഷ്മി, രമണി രാജന്, എന്നിവരെ കൂടാതെ പുത്തന്‍ തലമുറ കുട്ടികളും പങ്കെടുത്ത ഭജന അവിസ്മരണീയം ആയിരുന്നു. പക്കമേളത്തില്‍ യുര്ധാന് ശിവദാസ് മൃദംഗത്തിലും സ്മിത നായര്‍ ഹാര്‍മോണിയത്തിലും ചേര്ന്നപോള് ഭജന ഭക്തിനിര്‍ഭരമായി. സദാനന്ദന് ആലപിച്ച ‘ശിവ ശങ്കര സര്‍വ ശരണ്യ വിഭോ’ സന്തോഷ് പാടിയ ‘നലത് വരുത്തുക’ എന്നി ഗാനങ്ങള്‍ ശ്രേഷ്ഠമായിരുന്നു.
നാഷണല്‍ കൌണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെരിട്ടേജ് യു കെ യുടെ ചെയര്മാന് സുരേഷ് ശങ്കരന്‍കുട്ടി, പ്രസിഡണ്ട് അജിത് നായര്‍ എന്നിവരുടെ സാനിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ സത്സംഗം. ഹൈന്ദവ സംസ്കാരത്തിലെ സനാതനമായ മുല്യങ്ങളുടെ പ്രസക്തിയെ കുറിച്ച് ശ്രീ സുരേഷ് ശങ്കരന്‍കുട്ടി നടത്തിയ ഹ്രസ്വമായ പ്രഭാഷണം സദസിനു വിജ്ഞാനപ്രദമായിരുന്നു. അതിനുശേഷം മുരളി അയര് ദീപാരാധന നടത്തി. പീതാഭരം ചുറ്റി അതീവ ശോഭയോടെ വിളങ്ങിയ ഗുരുവായുരാപ്പ വിഗ്രഹത്തില്‍ മാലചാര്‍ത്തി പുഷ്പാഞ്ജലി അര്പിച്ചതിനുശേഷം വിഷു സത്സംഗതിനായി തയാറാക്കിയ സദ്യ നിവേദിച്ചു. തുടര്‍ന്ന് മന്ത്രപുഷം ചൊല്ലി മംഗളാരതി നടത്തി. വിഭവ സമൃദ്ധമായ വിഷു സദ്യ നുകര്‍ന്ന് കൃതാര്ഥയോടെ ഭക്തര്‍ മടങ്ങി. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഒന്നാമത് ഹിന്ദുമത പരിഷത്ത് അടുത്ത ശനിയാഴ്ച മെയ് മാസം രണ്ടാം തിയതി നടക്കും. കൂടുതല്‍ വിവരങ്ങള്‍ ഉടന്ത്തനെ പ്രസിധികരിക്കും.












നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല