ക്നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് ഇന്ന് മാഞ്ചസ്റ്ററില്‍ എത്തിച്ചേരും. മാഞ്ചസ്റ്ററിലെ സെന്റ് ജോര്‍ജ് ക്നാനായ പള്ളി സ്വന്തമായി വാങ്ങിയ ദേവാലയ കൂദാഷയ്ക്കായിട്ടാണ് അദ്ദേഹം എത്തിച്ചേരുന്നത്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ വൈകിട്ട് ഏഴു മണിയോടെ എത്തിച്ചേരുന്ന അദ്ദേഹത്തിന് ഊഷ്മളമായ വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്. അമേരിക്ക, യൂറോപ്പ്, കാനഡ മേഖലയുടെ ചുമതലയുള്ള ഡോ ആയുബാ മാര്‍ സില്‍വാനോസ് മെത്രാപ്പൊലീത്ത മെയ് ഒന്നിന് കൂദാശയില്‍ സംബന്ധിക്കുന്നതിനായി എത്തിച്ചേരും.
സാല്‍ഫോര്‍ഡിലെ ലിറ്റില്ഹള്ട്ടണിലുള്ള വാര്‍ട്ടണ്‍ യുണൈറ്റഡ് റീഫോം ചര്‍ച്ചില്‍ നിന്നാണ് ഈ ദേവാലയം മാഞ്ചസ്റ്ററിലെ ക്നാനായക്കാര്‍ വാങ്ങിയത്. പിന്നീട് കേരളീയ ദേവാലയ ശൈലിയില്‍ ഈ പള്ളിയുടെ ഉള്‍വശവും മദ്ബഹായും പൂര്‍ണമായും നവീകരിക്കപ്പെട്ടു. പള്ളിയുടെ കാര്‍ പാര്ക്കിംഹ് സൗകര്യം ഒരുക്കുന്നതിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ആറു മാസത്തോളം സമയം എടുത്തിരുന്നു.
ഈ മേഖലയുടെ ചുമതലയുള്ള സില്‍വാനോസ് മെത്രാപ്പൊലീത്ത മേഖലയിലെ എല്ലാ വൈദികരും സംബന്ധിക്കുന്ന വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത മുഖ്യകാര്‍മികത്വം നല്‍കുന്നതായിരിക്കും. ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള ഈ ദേവാലയത്തിന്റെ രണ്ടു ദിവസമായി നീണ്ടുനില്‍ക്കുന്ന പെരുന്നാളും കൂദാശയിലും സംബന്ധിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇവിടുത്തെ ക്നാനായ സമൂഹം










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല