
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ ഇന്ത്യൻ എംബസി ആരംഭിച്ചു. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരും രജിസ്ട്രേഷൻ നടത്തണം.
വന്ദേഭാരത് ദൗത്യത്തിൽ ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുവരുന്നവർക്കായി രജിസ്ട്രേഷൻ നടത്തിയിരുന്നു. ഇതിന് സമാനമായാണ് ഇപ്പോൾ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുള്ളത്. https://forms.gle/LvRZgihZevKx6SSZ7 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
അതേസമയം, ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ലെന്ന്എംബസി അറിയിച്ചു. എയർ ബബ്ൾ കരാർ പ്രകാരം പരസ്പരം സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. തീരുമാനമായാൽ അറിയിക്കുമെന്നും എംബസി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണത്തിനാണ് ഇപ്പോൾ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുള്ളത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല