
സ്വന്തം ലേഖകൻ: ഗള്‍ഫ് എയര്‍ കൊളംബോയിലേക്ക് സര്‍വിസ് പുനരാരംഭിക്കുന്നു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലേക്ക് ആഴ്ചയില്‍ രണ്ടു സര്‍വിസുകളാണ് ഫെബ്രുവരി 15 മുതല്‍ ആരംഭിക്കുക. 1981ലാണ് ആദ്യമായി ശ്രീലങ്കയിലേക്ക് സര്‍വിസ് ആരംഭിച്ചത്.
അബൂദബി, ദുബൈ, കുവൈത്ത്, ഇന്ത്യ, റിയാദ്, ജിദ്ദ, ദമ്മാം, മസ്കത്ത്, കൈറോ, അമ്മാന്, ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫുര്‍ട്ട്, അഥീന, ബാങ്കോക്, മനില, ധാക്ക, പാകിസ്താന് എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ഗള്‍ഫ് എയര്‍ സര്‍വിസ് നടത്തുന്നത്. 2020ല്‍ സര്‍വിസ് നിര്‍ത്താത്ത ഏതാനും വിമാനക്കമ്പനികളിലൊന്നാണ് ഗള്‍ഫ് എയര്‍. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വരും ദിവസങ്ങളില്‍ സര്‍വിസ് പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം വിദേശികൾക്ക് പ്രവേശന വിലക്ക് ഉണ്ടായിട്ടും കുവൈത്തിലേക്കുള്ള വിമാനങ്ങളിൽ ഒഴിവില്ല. ഇസ്തംബൂൾ, ദുബൈ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങളിലെല്ലാം നിശ്ചിത എണ്ണം യാത്രക്കാരുണ്ട്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒരു ദിവസം കുവൈത്തിലേക്ക് വിമാനത്തിൽ വരുന്നവരുടെ എണ്ണം പരമാവധി 1000 ആയി നിശ്ചയിച്ചിട്ടുണ്ട്.
കുവൈത്ത് എയർ വേസ് ഒഴികെ വിമാനങ്ങൾക്ക് ഒരു ട്രിപ്പിൽ പരമാവധി 35 യാത്രക്കാർ എന്ന നിയന്ത്രണവും വെച്ചിട്ടുണ്ട്. ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്കാണ് കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഇൗ കാലാവധിക്കുശേഷമുള്ള ദിവസങ്ങളിലും ടിക്കറ്റിന് ക്ഷമാമുണ്ട്. വിലക്ക് കാലം കഴിഞ്ഞ് രണ്ടാഴ്ചത്തേക്ക് ടിക്കറ്റ് വിറ്റുതീർന്നതായാണ് ട്രാവൽ വൃത്തങ്ങൾ പറയുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല