1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2021

സ്വന്തം ലേഖകൻ: ഗ​ള്‍ഫ് എ​യ​ര്‍ കൊ​ളം​ബോ​യി​ലേ​ക്ക് സ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ശ്രീ​ല​ങ്ക​ന്‍ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ലേ​ക്ക് ആ​ഴ്​​ച​യി​ല്‍ ര​ണ്ടു സ​ര്‍വി​സു​ക​ളാ​ണ് ഫെ​ബ്രു​വ​രി 15 മു​ത​ല്‍ ആ​രം​ഭി​ക്കു​ക. 1981ലാ​ണ് ആ​ദ്യ​മാ​യി ശ്രീ​ല​ങ്ക​യി​ലേ​ക്ക് സ​ര്‍വി​സ് ആ​രം​ഭി​ച്ച​ത്.

അ​ബൂ​ദ​ബി, ദു​ബൈ, കു​വൈ​ത്ത്, ഇ​ന്ത്യ, റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം, മ​സ്ക​ത്ത്, കൈ​റോ, അ​മ്മാ​ന്‍, ല​ണ്ട​ന്‍, പാ​രി​സ്, ഫ്രാ​ങ്ക്ഫു​ര്‍ട്ട്, അ​ഥീ​ന, ബാ​ങ്കോ​ക്, മ​നി​ല, ധാ​ക്ക, പാ​കി​സ്താ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് നി​ല​വി​ല്‍ ഗ​ള്‍ഫ് എ​യ​ര്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന​ത്. 2020ല്‍ ​സ​ര്‍വി​സ് നി​ര്‍ത്താ​ത്ത ഏ​താ​നും വി​മാ​ന​ക്ക​മ്പ​നി​ക​ളി​ലൊ​ന്നാ​ണ് ഗ​ള്‍ഫ് എ​യ​ര്‍. കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ക​മ്പ​നി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

അതേസമയം വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ഉ​ണ്ടാ​യി​ട്ടും കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ളി​ൽ ഒ​ഴി​വി​ല്ല. ഇ​സ്​​തം​ബൂ​ൾ, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളി​ലെ​ല്ലാം നി​ശ്ചി​ത എ​ണ്ണം യാ​ത്ര​ക്കാ​രു​ണ്ട്. കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​രു ദി​വ​സം കു​വൈ​ത്തി​ലേ​ക്ക്​ വി​മാ​ന​ത്തി​ൽ വ​രു​ന്ന​വ​രു​ടെ എ​ണ്ണം പ​ര​മാ​വ​ധി 1000 ആ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

കു​വൈ​ത്ത്​ എ​യ​ർ വേ​സ്​ ഒ​ഴി​കെ വി​മാ​ന​ങ്ങ​ൾ​ക്ക്​ ഒ​രു ട്രി​പ്പി​ൽ പ​ര​മാ​വ​ധി 35 യാ​ത്ര​ക്കാ​ർ എ​ന്ന നി​യ​ന്ത്ര​ണ​വും വെ​ച്ചി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ ര​ണ്ടാ​ഴ്​​ച​ത്തേ​ക്കാ​ണ്​ കു​വൈ​ത്തി​ലേ​ക്ക്​ വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇൗ ​കാ​ലാ​വ​ധി​ക്കു​ശേ​ഷ​മു​ള്ള ദി​വ​സ​ങ്ങ​ളി​ലും ടി​ക്ക​റ്റി​ന്​ ക്ഷ​മാ​മു​ണ്ട്. വി​ല​ക്ക്​ കാ​ലം ക​ഴി​ഞ്ഞ്​ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ ടി​ക്ക​റ്റ്​ വി​റ്റു​തീ​ർ​ന്ന​താ​യാ​ണ്​ ട്രാ​വ​ൽ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.