
സ്വന്തം ലേഖകൻ: വേഗത്തിൽ പണക്കാരാകാമെന്ന ഓൺലൈൻ വാഗ്ദാനങ്ങളിൽ കുടുങ്ങരുതെന്ന് യുഎഇ സർക്കാരിൻ്റെ മുന്നറിയിപ്പ്. ഓൺലൈൻ നിക്ഷേപ സംവിധാനങ്ങൾ വ്യാപകമാകുന്നതിൻ്റെ പശ്ചാത്തലത്തിലാണ് യു.എ.ഇ ടെലി കമ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ റഗുലേറ്ററി വകുപ്പും സെക്യൂരിറ്റിസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയും അപായ സൂചന നൽകിയിരിക്കുന്നത്. വലിയലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളെ ശ്രദ്ധിക്കണമെന്നും ഒാൺൈലനിൽ വിൽക്കപ്പെടുന്ന ഉൽപന്നങ്ങളുടെ ൈലസൻസും ആധികാരികതയും പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ഇൗ വിഷയത്തിൽ പൊതുസമൂഹത്തിൽ അവബോധമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ ‘ഒാൺലൈൻ നിക്ഷേപതട്ടിപ്പുകളെ കുറിച്ച് ജാഗ്രത്താകുക’ എന്നപേരിൽ കാമ്പയിൻ ആരംഭിച്ചിട്ടുമുണ്ട്. ഒാൺലൈൻ സുരക്ഷ പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യത്തിെൻറ ഭാഗമായാണ് കാമ്പയിനെന്ന് നയരൂപവത്കരണ വകുപ്പ് സി.ഇ.ഒ മുഹമ്മദ് അൽ സറൂനി പറഞ്ഞു.
ഒാൺലൈൻ നിക്ഷേപങ്ങൾ അടുത്തകാലത്തായി വളരെയധികം വർധിച്ചിട്ടുണ്ട്. വളരെ വിശാലമായ മേഖലയായതിനാൽ വ്യാജന്മാരുടെയും തട്ടിപ്പുകാരുടെയും വലയിൽ വീണുപോകാനുള്ള സാധ്യത ഒഴിവാക്കാനും ശരിയായ ഒാൺലൈൻ സംരംഭങ്ങളെ തിരിച്ചറിയാനുള്ള വഴികൾ ബോധവത്കരിക്കാനുമാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ധാരാളം വ്യാജ പരസ്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന കാമ്പയിനുകളും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ബോധവത്കരണത്തിന് സർക്കാർ സംവിധാനങ്ങൾ മുൻകൈയെടുത്തത്. ഇൻറർനെറ്റ് ഉപയോഗം ശക്തമാവുകയും ഒാൺലൈൻ നിക്ഷേപ പദ്ധതികൾ വ്യാപകമാവുകയും ചെയ്ത യു.എ.ഇയിൽ വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകാൻ സാധ്യതയുണ്ട്.
ഒാൺലൈൻ തട്ടിപ്പുകളിൽ പലതും രാജ്യത്തിന് പുറത്തുനിന്ന് നിയന്ത്രിക്കുന്നതായതിനാൽ പ്രതികളെ പിടികൂടുന്നതും നടപടി സ്വീകരിക്കുന്നതും പലപ്പോഴും സാധ്യമാകാതെ വരുകയുംചെയ്യും. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് കാമ്പയിൻ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനമുണ്ടായതോടെ ലോകത്താകമാനം ഒാൺലൈൻ വ്യാപാരവും നിക്ഷേപ സംരംഭങ്ങളും വർധിച്ചിട്ടുണ്ട്.
ഇത് ഉപയോഗപ്പെടുത്തി ചൂഷണസംഘങ്ങളും പ്രവർത്തിക്കുന്നു. സാമ്പത്തികസഹായം തേടിയും നിക്ഷേപവാഗ്ദാനം നൽകിയും ലോട്ടറി വിജയിച്ചതായി അറിയിച്ചും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാക്ക് ചെയ്തും നിരവധി തട്ടിപ്പുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികളും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല