സ്വന്തം ലേഖകൻ: മറ്റ് രാജ്യങ്ങളിൽനിന്ന് കോവിഡ് വാക്സിനെടുത്തവർക്കും ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട. ഖത്തർ ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരമുള്ള വാക്സിൻ സ്വീകരിച്ചവർക്കും നിശ്ചിതരേഖകൾ കൈവശമുള്ളവർക്കുമാണ് ക്വാറൻറീൻ ഒഴിവാക്കിയത്. ഖത്തറിൽനിന്ന് കുത്തിവെപ്പെടുത്തവർ പുറത്തുപോയി ആറു മാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ അവർക്ക് ക്വാറൻറീൻ വേണ്ടെന്ന ഇളവ് നേരത്തേ നിലവിലുണ്ട്.
ഫൈസർ ബയോൻടെക്, മൊഡേണ, ആസ്റ്റർ സെനക, ജോൺസൻ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾ മറ്റ് രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച് ഖത്തറിലെത്തുന്നവർക്കാണ് പുതുതായി ക്വാറൻറീൻ ഒഴിവാക്കിയിരിക്കുന്നത്. വാക്സിെൻറ നിർണിത ഡോസ് സ്വീകരിച്ചവർക്കാണിത്. കുത്തിവെപ്പെടുത്ത് 14 ദിവസത്തിന് ശേഷമായിരിക്കണം ഇവർ ഖത്തറിൽ എേത്തണ്ടത്. കുത്തിവെപ്പെടുത്തതിെൻറ ഔദ്യോഗിക വിവരങ്ങൾ അടങ്ങിയ കാർഡ് കൈവശം ഉണ്ടായിരിക്കണം.
വാക്സിനേഷൻ കാർഡിൽ ആ വ്യക്തിയുടെ ഔദ്യോഗിക രേഖകളിലുള്ളതുപോലെ പേരുണ്ടാകണം. ഏത് വാക് സിനാണോ എടുക്കുന്നത് അതിനനുസരിച്ചുള്ള ദിവസം രേഖെപ്പടുത്തിയിരിക്കണം. വാക്സിെൻറ പേര് കാർഡിൽ ഉണ്ടായിരിക്കണം. വാക്സിെൻറ സീരിയൽ നമ്പർ ഉണ്ടായിരിക്കണം. കുത്തിവെപ്പ് കേന്ദ്രത്തിെൻറ ഔദ്യോഗിക സീൽ, അെല്ലങ്കിൽ ലോഗോ കാർഡിൽ പതിച്ചിരിക്കണം.
എന്നാൽ ഖത്തറിൽ എത്തുന്നവർ ഒന്നുകിൽ വിമാനത്താവളത്തിലോ തുറമുഖങ്ങളിലോ കരമാർഗമാണെങ്കിൽ അവിടെയുള്ള കേന്ദ്രത്തിൽനിന്നോ കോവിഡ് 19 പി.സി.ആർ. പരിശോധന നടത്തി നെഗറ്റിവ് ആണെന്ന് തെളിയിക്കണം. അല്ലെങ്കിൽ യാത്രക്കാരെൻറ കൈവശം ഖത്തർ അംഗീകരിച്ച വിദേശ രാജ്യങ്ങളിലെ പരിശോധനാ കേന്ദ്രങ്ങളിൽനിന്നുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഖത്തറിൽ എത്തുന്നതിന് 72 മണിക്കൂർ മുന്നിലുള്ള പരിശോധനാഫലം ആയിരിക്കണം ഇത്. എല്ലാവരുടെയും ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് ആയിരിക്കണം.കുത്തിവെപ്പ് എടുത്തതിന് ശേഷമുള്ള 14 ദിവസം കഴിയാതെയാണ് ഒരാൾ ഖത്തറിലേക്ക് വരുന്നതെങ്കിൽ അയാൾ ഏഴ് ദിവസമോ 14 ദിവസമോ ഹോം ക്വാറൻറീനിൽ കഴിയണം. ഈ ദിവസങ്ങളിൽ ഏതാണോ കുറവ് അത്രയും ദിവസമാണ് ഹോം ക്വാറൻറീനിൽ കഴിയേണ്ടി വരിക.
ഖത്തറിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കോവിഡ് ടെസ്റ്റിന് 300 റിയാൽ മതി. യാത്രാആവശ്യങ്ങളടക്കമുള്ളവക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള ഫീസ് നിരക്ക് 300 റിയാലായി ഏകീകരിച്ച് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ 8ന് വ്യാഴാഴ്ച മുതല്‍ ഈ നിരക്ക് നിലവില്‍ വരും. ഖത്തറിൽ കോവിഡ് രോഗികൾ കൂടിവരുന്ന പശ്ചാത്തലത്തിൽ സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ യാത്രാ ആവശ്യങ്ങൾക്കുള്ള കോവിഡ് പരിശോധന നിർത്തലാക്കിയിരുന്നു. കോവിഡ് രോഗലക്ഷണമുള്ളവർക്ക് മാത്രമേ നിലവിൽ ഇവിടെ നിന്ന് ടെസ്റ്റ് നടത്തുന്നുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല