1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽനിന്ന്​ ഇന്ത്യയിലേക്ക്​ നേരിട്ടുള്ള യാത്രാവിമാനങ്ങൾ നിർത്തിയ തീരുമാനം പിൻവലിച്ചു. അതേസമയം, നാട്ടി​ലുള്ളവർക്ക്​ കുവൈത്തിലേക്ക്​ വരാൻ സാഹചര്യം ഒരുങ്ങിയിട്ടില്ല. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്​ എന്നീ രാജ്യങ്ങളിലേക്ക്​ കൂടി യാത്രാ വിമാനങ്ങൾക്ക്​ അനുമതി നൽകിയിട്ടുണ്ട്​. ഇന്ത്യയിൽ കോവിഡ്​ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ്​ മേയ്​ ആദ്യം ഇവിടെനിന്ന്​ അങ്ങോട്ടുള്ള വിമാനങ്ങൾ കൂടി വിലക്കിയത്​.

കഴിഞ്ഞ ദിവസങ്ങളിൽ മറ്റു രാജ്യങ്ങൾ വഴിയാണ്​ പ്രവാസികൾ നാട്ടിലേക്ക്​ പോയിരുന്നത്​. ഇനി നേരിട്ട്​ പോകാം. ട്രാവൽസുകൾ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​. ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്കുള്ള​ യാത്രാ വിമാനങ്ങൾ നേരത്തെ തന്നെ നിലച്ചിട്ടുണ്ട്​. കുവൈത്തിലേക്ക്​ എല്ലാ വിദേശികൾക്കും പ്രവേശന വിലക്കും​ പ്രാബല്യത്തിലുണ്ട്​. എന്നാൽ കാർഗോ വിമാനങ്ങൾക്ക്​ വിലക്കില്ല.

അതിനിടെ കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലാ‍ത്ത സ്വദേശികൾക്ക് വിമാനയാത്ര സാധ്യമാകില്ലെന്ന് അറിയിപ്പ്. അത്തരക്കാർക്ക് യാത്രാനുമതി നൽകേണ്ടതില്ലെന്ന് സിവിൽ ഏവിയേഷൻ കുവൈത്തിൽ സർവീസ് നടത്തുന്ന വിമാന കമ്പനികൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.